Purgatory to Heaven. - October 2026

ശുദ്ധീകരണാത്മാക്കളും ജപമാലയും

സ്വന്തം ലേഖകന്‍ 08-10-2022 - Saturday

“ഇനിയൊരിക്കലും രാത്രിയുണ്ടാവില്ല. ദീപത്തിന്റെ വെളിച്ചമോ സൂര്യന്റെ പ്രകാശമോ അവര്‍ക്ക്‌ ആവശ്യമില്ല. ദൈവമായ കര്‍ത്താവ്‌ അവരുടെ മേല്‍ പ്രകാശിക്കുന്നു. അവര്‍ എന്നേക്കും വാഴും” (ഉല്പത്തി 22:5).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 8

“ജപമാല ചൊല്ലി കൊണ്ടിരിക്കുമ്പോള്‍ മരണം വഴി തങ്ങളില്‍ നിന്നും വേര്‍പിരിഞ്ഞ സഹോദരങ്ങള്‍ പ്രത്യക്ഷപ്പെടുകയും, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ സഹായിക്കുന്ന കാര്യത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും ജപമാലയുമല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെന്ന്‍ വാഴ്ത്തപ്പെട്ട അലാനൂസ്‌ എഴുതിയിരിക്കുന്നു. വര്‍ഷങ്ങളോളം ശുദ്ധീകരണസ്ഥലത്ത്‌ കഴിയേണ്ടി വന്ന നിരവധി ആത്മാക്കള്‍ ജപമാല വഴി മോചിക്കപ്പെട്ടിട്ടുണ്ട്”.

(വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി).

വിചിന്തനം:

സമാധാനത്തിനും പാപികളുടെ മാനസാന്തരത്തിനുമായി ജപമാല ചൊല്ലുവാന്‍ ഫാത്തിമാ മാതാവ്‌ സന്യാസിമാരോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്. ശുദ്ധീകരണസ്ഥലത്ത്‌ ആത്മാക്കളെ മോചിപ്പിക്കുന്ന കാര്യത്തില്‍ ജപമാല ശക്തമായ ഒരു മാര്‍ഗ്ഗമാണ്. ശുദ്ധീകരണാത്മാക്കളുടെ മോചനത്തിനായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »