
പ്രസ്റ്റണ്‍: ആയിരങ്ങള്‍ക്ക് അഭിഷേകത്തിന്റെ പുത്തന്‍ ഉണര്‍വ്വ് സമ്മാനിച്ച പ്രശസ്ത വചന പ്രഘോഷകനും അണക്കര മരിയന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ.ഡൊമിനിക്ക് വളവനാല്‍ നയിക്കുന്ന 'കൃപാഭിഷേക ധ്യാനം' പ്രസ്റ്റണ്‍ അല്‍ഫോന്‍സ കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും.
ഈ ഞായറാഴ്ച (23/10/2016) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് ശുശ്രൂഷകള്‍ നടക്കുക. വചനശുശ്രൂഷ മദ്ധ്യേ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്‍കും.
കരുണയുടെ ഈ വര്‍ഷത്തില്‍ ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി ദൈവം നല്‍കിയ പ്രസ്റ്റണ്‍ കത്തീഡ്രലില്‍ നടത്തപ്പെടുന്ന വചന ശുശ്രൂഷയില്‍ പങ്കെടുത്ത് കൊണ്ട് അനുഗ്രഹം പ്രാപിക്കുവാന്‍ കത്തീഡ്രൽ പള്ളി വികാരിയും രൂപതയുടെ വികാരി ജനറാളുമായ ഫാ. മാത്യു ചൂരപ്പൊയ്കയില്‍ ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.