India

നിർമലദാസി സമർപ്പിത സമൂഹത്തിന്റെ പുതിയ സുപ്പീരിയര്‍ ജനറലായി സിസ്റ്റർ ചിന്നമ്മ കുന്നക്കാട്ടിനെ തിരഞ്ഞെടുത്തു

സ്വന്തം ലേഖകന്‍ 10-11-2016 - Thursday

തൃശൂർ: നിർമലദാസി സമർപ്പിത സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി സിസ്റ്റർ ചിന്നമ്മ കുന്നക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. മുളയം നിർമല ജനറലേറ്റിൽ നടന്ന ജനറൽ സിനാക്സിസിലായിരുന്നു തെരഞ്ഞെടുപ്പിലാണ് പുതിയ സുപ്പീരിയറിനെ കണ്ടെത്തിയത്. താമരശ്ശേരി രൂപതയിലെ പശുക്കടവ് ഇടവക കുന്നക്കാട്ട് തോമസ് – ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്.

സിസ്റ്റർ എൽസി ഇല്ലിക്കലാണ് സഭയുടെ വൈസ് ജനറൽ. ജീവകാരുണ്യത്തിന്റെ കൗൺസിലറായി സിസ്റ്റർ ലിസ പുറവക്കാട്ടിനെയും സിസ്റ്റർ മേരിക്കുട്ടി പൂവക്കുളത്തിനെ മിഷൻ കൗൺസിലറായും, സിസ്റ്റർ എൽസി ഇല്ലിക്കൽ ആരോഗ്യവകുപ്പ് കൗൺസിലറായും, സിസ്റ്റർ അൽഫോൻസ ചിറയത്ത് ഫിനാൻസ് അഡ്മിനിസ്ട്രേറ്ററായും തിരഞ്ഞെടുത്തിട്ടുണ്ട്.