India

ജബൽപുർ മുൻ ബിഷപ്പ് ഡോ. തിയോഫിൻ താന്നിക്കുന്നേൽ കാലം ചെയ്തു

സ്വന്തം ലേഖകന്‍ 19-11-2016 - Saturday

ന്യൂഡൽഹി: ജബൽപുർ മുൻ ബിഷപ് ഡോ. തിയോഫിൻ താന്നിക്കുന്നേൽ (88) അന്തരിച്ചു. 2001 മേയിൽ വിരമിച്ചശേഷം വിശ്രമജീവിതം നയിച്ചുവരികയായിരിന്ന അദ്ദേഹം ജാംതാരയിലെ സെന്റ് നോർബെർട്ട് ആബിയിൽ വെച്ചു നിര്യാതനാകുകയായിരിന്നു. ജബൽപുർ രൂപതയുടെ മൂന്നാമത്തെ മെത്രാനായിരുന്നു അദ്ദേഹം.

സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്കു ജബൽപുർ കത്തീഡ്രലിൽ വെച്ചു നടക്കും. പാലാ രൂപതയിലെ പ്ലാശനാൽ സ്വദേശിയായ ബിഷപ് താന്നിക്കുന്നേൽ നോർബർട്ടൈൻ സന്യാസ സഭാംഗമാണ്. 1928 സെപ്റ്റംബർ 23ന് ജനിച്ച ഡോ. തിയോഫിൻ താന്നിക്കുന്നേൽ 1977 മാർച്ച് 31നാണ് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടത്.

ഡോ. തിയോഫിൻ താന്നിക്കുന്നേൽ രൂപതയുടെ വളർച്ചയ്ക്കു ശക്തമായ നേതൃത്വം നൽകിയ പിതാവായിരുന്ന് എന്ന് ജബൽപുർ ബിഷപ്പ് ഡോ. ജറാൾഡ് അൽമേഡ പറഞ്ഞു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate