India

നാഷണൽ പ്രോലൈഫ് കോൺഫറൻസിന് നാളെ തുടക്കം

സ്വന്തം ലേഖകന്‍ 01-12-2016 - Thursday

കൊടകര: ഇരിങ്ങാലക്കുട രൂപത ഫാമിലി അപ്പസ്തോലേറ്റും ജീസസ് യൂത്ത് പ്രോലൈഫ് മിനിസ്ട്രിയും സംയുക്‌തമായി സംഘടിപ്പിക്കുന്ന 'ലാവിറ്റ' പ്രോലൈഫ് നാഷണൽ കോൺഫറൻസും എച്ച്എൽഐ ട്രെയിനിംഗും നാളെ ആരംഭിക്കും. കൊടകര സഹൃദയ എൻജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന കോണ്‍ഫറന്‍സില്‍ നാളെ രാവിലെ പത്തിനു തോമസ് കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിക്കും. മൂന്നിന് സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് പ്രഭാഷണം നടത്തും.

അമേരിക്കയിലെ കത്തോലിക്കാ പ്രോലൈഫ് മുന്നേറ്റമായ ഹ്യൂമൻ ലൈഫ് ഇന്റർനാഷണലിന്റെ പ്രസിഡന്റ് ഫാ. ഷെനാൻ ബൊക്കെ, ഡയറക്ടർമാരായ ഡോ. ബ്രയൻ ക്ലോവ്സ്, ഡോ. ലിഗായ അക്കോസ്റ്റ എന്നിവരാണ് മുഖ്യപ്രഭാഷകർ. മനുഷ്യജീവനെ ഗർഭധാരണം മുതൽ സ്വാഭാവിക മരണംവരെ ബഹുമാനിക്കാനും സ്നേഹിക്കാനും ആദരിക്കാനും സംരക്ഷിക്കാനും ജീവന്റെ പ്രവാചകരെ വാർത്തെടുക്കുക എന്നതാണു കോൺഫറൻസിന്റെ ലക്ഷ്യം.

ഭാരതത്തിലെ വിവിധ കത്തോലിക്കാ രൂപതകളിൽനിന്നുള്ള ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർമാർ, കത്തോലിക്ക ആശുപത്രി മേധാവികൾ, ഡോക്ടർമാർ, പ്രോ– ലൈഫ് പ്രവർത്തകർ, നഴ്സുമാർ, ദമ്പതികൾ, പ്രഫഷണൽ വിദ്യാർഥികൾ തുടങ്ങി 500 പ്രതിനിധികളാണു കോൺഫറൻസിൽ പങ്കെടുക്കുക. ഇത് ആദ്യമായാണ് പ്രോ– ലൈഫ് ദേശീയ സെമിനാർ കേരളത്തില്‍ വെച്ചു നടക്കുന്നത്.

More Archives >>

Page 1 of 31