India - 2025
എംടിപി ആക്ടിലെ നിയമ പരിഷ്‌കരണത്തിനെതിരെ നൂറുകേന്ദ്രങ്ങളില്‍ സെമിനാര്‍
അമല്‍ സാബു 29-11-2016 - Tuesday
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ തയ്യാറാക്കിയിരിക്കു എംടിപി (മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി) ആക്ടിലെ പ്രത്യാഘാതങ്ങളും പാര്‍ശ്വഫലങ്ങളും ന്യായവാദങ്ങളും വിശദീകരിക്കുന്ന പഠനസെമിനാറുകള്‍ക്ക് പിഒസിയില്‍ തുടക്കം കുറിച്ചു.
ഭ്രൂണഹത്യ 24 ആഴ്ചയായി വര്‍ദ്ധിപ്പിക്കാനുള്ള നിയമനിര്‍മാണത്തിനെതിരെയുള്ള ബോധവത്കരണത്തിനായി പ്രൊ-ലൈഫ് സമിതി പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍ തയ്യാറാക്കിയ പഠനമായ 'അരുതെ കൊല്ലരുതെ' എന്ന ഗ്രന്ഥത്തിന്റെ പ്രഥമ കോപ്പി അഡ്വ. ജോസി സേവ്യറിന് നല്‍കിക്കൊണ്ട് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പ്രകാശനം ചെയ്തു.
തിരഞ്ഞെടുക്കപ്പെട്ട നൂറു കേന്ദ്രങ്ങളില്‍ സെമിനാറുകളും പൊതുസമ്മേളനങ്ങളും നടത്തുതാണ്. കെസിബിസി പ്രൊ-ലൈഫ് സമിതി സംസ്ഥാനഭാരവാഹികളും കുടുംബപ്രേഷിതവിഭാഗം രൂപതാഡയറക്ടര്‍മാരും നേതൃത്വം നല്‍കുതാണ്.
പിഒസിയില്‍ നടന്ന സമ്മേളനത്തില്‍ കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഫാ. വര്‍ഗീസ് വളളിക്കാട്ട്, കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി റവ. ഫാ. പോള്‍ മാടശേരി, റവ. ഫാ ഡിക്‌സ ഫെര്‍ണാണ്ടസ്, റവ. ഫാ. ജോസഫ് കൊല്ലക്കൊമ്പില്‍, കെസിബിസി പ്രൊലൈഫ് സമിതി പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബുജോസ്, ട്രഷറര്‍ അഡ്വ. ജോസി സേവ്യര്‍, ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, ജെയിംസ് ആഴ്ചങ്ങാടന്‍, മാര്‍ട്ടിന്‍ ന്യൂനസ് എിവര്‍ പ്രസംഗിച്ചു.
സെമിനാറുകള്‍ സംഘടിപ്പിക്കാന്‍ ആഗ്രഹിക്കുവര്‍ പിഒസിയിലെ കെസിബിസി ഫാമിലി കമ്മീഷന്‍, പ്രൊലൈഫ് സമിതി ഓഫീസുമായി ബന്ധപ്പെടുക.