Arts

ജന്മം നശിപ്പിക്കുന്ന അമ്മമാർക്ക് പുനർജന്മം നൽകുന്ന കത്തോലിക്കാ ശിൽപി

Jacob Samuel 02-11-2015 - Monday

റോം ഇറ്റലി 24 Oct, 2015 (CNA/EWTN News): അഞ്ച് വർഷങ്ങൾക്ക് മുമ്പ്, സ്ലൊവാക്ക്യക്കാരനായ ഒരു യുവകലാകാരൻ ഒരു പ്രതിമ നിർമ്മിക്കാനായി പദ്ധതി ഇട്ടു. അത് വെറും ഒരു പ്രതിമ അല്ല,പശ്ചാത്താപത്താലും വേദനയാലും നീറി ഗർഭഛിദ്രാനന്തര ജീവിതം നയിക്കുന്ന സ്ത്രീകൾക്ക്, പ്രത്യാശയും പാപബോധവും പ്രദാനം ചെയാൻ പ്രാപ്തമായ ഒരു പ്രതിമ! ലോകമെമ്പാടുമുള്ള കാഴ്ചക്കാരുടെ ഹൃദയങ്ങളെ സ്പർശിക്കുന്ന ഒരു പ്രതിമ! അതില്‍ വേദനയിൽ കഷ്ടപ്പെടുന്ന ഒരമ്മയുടെ രൂപം കൃത്രിമക്കല്ലിൽ ചിത്രീകരിക്കപ്പെട്ടു. ഇരുകൈകളിലേക്കും തന്റെട മുഖം താഴ്ത്തി വിതുമ്പുന്ന ഒരമ്മ! അടുത്തായി, പിറന്നു വീണ രൂപത്തിൽ, അമ്മയെ സമീപിക്കുന്ന ‘ഗർഭഛിദ്രമായ ശിശുവിന്റെ’ ശിൽപവും കാണപ്പെടുന്നു.

അനുകമ്പഭാവത്തിൽ തന്റെ അമ്മയെ അനുഗ്രഹിക്കാൻ നെറ്റിയിൽ തൊടാനായി പാദം ഉയർത്തി ഏന്തി നിൽക്കുന്ന കുഞ്ഞിന്റെ ചിത്രം! പ്രതിമയുടെ ശില്പ്പി യായ മാർട്ടിൻ ഹുഡാസേക്ക് എന്ന കലാകാരന്, അതിന്റെ സ്വാധീനശക്തി ശരിക്കും ബോദ്ധ്യപ്പെട്ടു. കണ്ടവരെല്ലാം പറഞ്ഞു, “അയ്യോ, ഇത് ഞാനാണ്‌”, അവരെല്ലാവരും കരയുകയായിരുന്നു. പ്രതിമയാണെങ്കില്‍ കൂടി അത് വളരെ ഹൃദയഭേദകമാണ് എന്നാണ്‌ പലരും പറഞ്ഞത്.ഇത് സാക്ഷ്യപ്പെടുത്തുന്നത് ഹൂഡസെക്ക് തന്നെയാണ്.

ഒരു ശിൽപകലാ വിദ്യാർത്ഥിയായിരുന്ന കാലത്താണ്‌, Memorial for Unborn Children എന്ന് പേരിട്ട ഈ ശിൽപം ഹുഡാസെക്ക് നിർമ്മിച്ചത്. ഗർഭഛിദ്രത്തിന്‌ ശേഷം വേദനിക്കുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും ആശ്വാസം പകരുവാൻ ഈ പ്രതിമ സഹായിക്കുമെന്നാണ്‌ അദ്ദേഹം പ്രതീക്ഷിക്കുന്നത്. സ്ലൊവാക്കിയായിൽ സ്ഥാപിതമായ ഈ സ്മാരകം ഗർഭഛിദ്രാനന്തരകാലത്ത് സ്ത്രീകൾ അനുഭവിക്കുന്ന വേദനക്കുo, സങ്കടത്തിനും, കുറ്റബോധത്തിനും , ഒരു വിടുതലായിട്ടാണ് ചിത്രീകരിക്കപ്പെട്ടിരികുന്നത്.

പോപ്പ് ഫ്രാൻസിസിന്റെ ഒക്ടോബർ 21-ലെ പൊതുദർശനവേളയിൽ, പ്രതിമയുടെ ഒരു പ്രതിരൂപം ഹുഡാസെക്ക് പിതാവിന്‌ കാഴ്ചവച്ചു. വിസ്കോൺസിൻ ആസ്ഥാനമായുള്ള, Family Life Council, inc. ന്റെ സഹായത്തോടെയാണ്‌ അദ്ദേഹത്തിന്‌ ഈ സമ്മാനം നൽകാൻ ഹൂഡസെകിനു സാധിച്ചത്.

ഗർഭഛിദ്രാനന്തര രോഗങ്ങൾ ഒരു വലിയ പ്രശ്നമാണ്‌; “ജന്മം ലഭിക്കാത്ത കുഞ്ഞുങ്ങളുടെ വിഷയം എന്നെ വളരെയധികം വികാരഭരിതനാക്കിയിട്ടുണ്ട്. അതിനാൽ, അവർക്കായി ഒരു സ്മാരകം പണിയണമെന്ന് ആഗ്രഹിച്ചിരുന്നു”. പക്ഷെ എവിടെ തുടങ്ങണമെന്ന് ഒരു പിടിയും കിട്ടിയിരുന്നില്ല. അത് കൊണ്ട്, അതിന്‌ വേണ്ടി പ്രാർത്ഥിക്കണമെന്ന് എല്ലാരോടും പറഞ്ഞു.

“ഞാൻ പ്രാർത്ഥിച്ചു കൊണ്ടേയിരിന്നു. ക്ഷമ നൽകുന്നതിന്റെ ഒരു വ്യക്തമായ ചിത്രം മനസ്സിൽ വേണമെന്ന് പലരും എന്നൊട് പറഞ്ഞു. കാലക്രമേണ, ചിത്രം തെളിഞ്ഞ് തെളിഞ്ഞ് വരാൻ തുടങ്ങി. കരയുന്ന ഒരമ്മയുടേയും, ക്ഷമിക്കുന്ന ഒരു കുഞ്ഞിന്റേയും പോലുള്ള ഒരു രൂപമാണ്‌ തെളിഞ്ഞ് വന്നത്.” അദ്ദേഹം ഓര്മ യുടെ ചെപ്പ് തുറക്കുന്നു. “പ്രതിമയിലേക്ക് നോക്കുമ്പോൾ, എന്താണോ കാണികൾ കാണാനും അനുഭവിക്കാനും ആഗ്രഹിക്കുന്നത്, അത് തന്നെയാണ്‌, ഞങ്ങൾ കാണുന്നതും അനുഭവിക്കുന്നതും എന്നാണ്‌ എന്നെ സന്ദർശിച്ച പലരും പറഞ്ഞത്” ശിൽപി വിവരിക്കുന്നു. “ദൈവത്തിന്റെ ക്ഷമയും കാരുണ്യവും അനന്തമാണ് എന്ന് വിളിച്ചോതുന്നതാണ്, അമ്മയുടെ അടുത്തേക്ക് വരുന്ന കുഞ്ഞിന്റെ നിഷ്കളങ്ങഭാവം സൂചിപ്പിക്കുന്നത്”. തന്റെ പ്രതിമ ഒരുവൻവിജയമാണെങ്കിലും, ഇത് തന്റെ കരവേലയല്ല, ദൈവത്തിന്റേതാണ്‌ എന്നാണ്‌ ഈ കലാകാരൻ പറയുന്നത്. താൻ പണിപ്പുരയിലായിരുന്നപ്പോൾ, തനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നാണ്‌ പലരോടും പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, പ്രാർത്ഥനകളാണ്‌ തന്റെ നീണ്ട യത്നം അൽപ്പമെങ്കിലും എളുപ്പമാക്കിയത്. അദ്ദേഹം ആവർത്തിച്ചു:

“ഇത് എന്റെ ശ്രമഫലമല്ല; ഞാൻ വെറുമൊരു ശിൽപി മാത്രമാണ്‌; സാധനസാമഗ്രികൾ ഉപയോഗിച്ചു എന്ന് മാത്രം.സ്വതസിദ്ധമായ പ്രാര്ഥ നയും, മറ്റുള്ളവരുടെ പ്രാർത്ഥന സഹായവും കൂടി ചേര്ന്ന്പ്പോല്‍ അത്ര കഠിനമല്ലാതായിത്തീർന്നു”. ഈ പ്രതിമയുടെ മൂന്നാം പകർപ്പ്, രണ്ടാഴ്ചക്ക് മുമ്പാണ്‌ ഹുഡാസെക്ക് പൂർത്തിയാക്കിയത്. ഈ പകർപ്പിന്‌ ഏഴടി പൊക്കമുണ്ട്. ഇതിൽ ഒന്നു കൂട്ടിച്ചേർത്തിട്ടുണ്ട്. കരയുന്ന അമ്മയുടേയും ജനിക്കാത്ത കുഞ്ഞിന്റേയും സമീപം നിലകൊള്ളുന്ന പിതാവ്. പോളണ്ടിലെ റോക്ലാവിലെ ഒരു സിമിത്തേരിയിലാണ്‌ ഇപ്പോൾ ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്; ജനിക്കുന്നതിന്‌ മുമ്പ് മരണമടഞ്ഞ ഒരു കുഞ്ഞിന്റെ കല്ലറക്ക് മുകളിലായി. അദ്ദേഹം വിശദീകരിച്ചു; “റോക്ലോവിലെ ജനങ്ങൾക്ക് മാത്രമായിട്ടാണ്‌, ഈ പ്രത്യേക ശിൽപം നിർമ്മിച്ചിരിക്കുന്നത്”. യഥാർത്ഥ സൗഖ്യം നൽകാൻ യേശുവിന്‌ മാത്രമേ കഴിയുകയുള്ളു; എന്റെ പ്രതിമ ഒരു ചെറിയ ആശ്വാസം മാത്രമേ നൽകുന്നുള്ളു. പക്ഷെ, ഗർഭഛിദ്രം നടത്തിയ സ്ത്രീകൾ, ഇതിലേക്ക് നോക്കുമ്പോൾ, അവർ ക്ഷമിക്കപ്പെടലിനെപ്പറ്റി അധികമായി ചിന്തിക്കുവാൻ തുടങ്ങുമെന്നുള്ള പ്രതീക്ഷയാണ്‌ എനിക്കുള്ളത്”. അദ്ദേഹം പറഞ്ഞു. “എന്റെ പ്രതിമ ഇന്റർനെറ്റിലും, മറ്റനേകം സ്ഥലങ്ങളിലും നിരവധി രീതികളിൽ പ്രദർശിപ്പിക്കുന്നത് താൽപര്യത്തോടെയാണ്‌ ഞാൻ വീക്ഷിക്കുന്നത്; കാരണം, ലോകമെമ്പാടും നിന്നുള്ള റിപ്പോർട്ടുകളനുസരിച്ച്, ഇത് ഉദ്ദേശിച്ച ഫലം തരുന്നതായി എനിക്ക് പറയാൻ സാധിക്കും”. “ഇത് ഒരാഗോളപ്രശ്നമാണ്‌;ദൈവവേലയിൽ പങ്ക്ചേരാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു”. ഹുഡാസെക്ക് പ്രസ്താവന അവസാനിപ്പിച്ചത് ഇങ്ങനെയാണ്‌.