Events - 2025
ഡെര്‍ബി സെന്റ് ജോസഫ്സ് ദേവാലയത്തില്‍ ക്രിസ്തുമസ് മലയാളം പാതിരാകുര്‍ബാനയും പിറവിതിരുനാളും
ഫാ.ബിജു ജോസഫ് കുന്നക്കാട്ട് 23-12-2016 - Friday
ഉണ്ണീശോയുടെ പിറവി തിരുനാളിനോടനുബന്ധിച്ച് ഡെര്‍ബി സെന്റ്. ജോസഫ്സ് കത്തോലിക്കാ ദേവാലയത്തില്‍ 24, രാത്രി 10 മണിക്ക് പിറവിതിരുനാള്‍ തിരുകര്‍മ്മങ്ങളും ആഘോഷമായ പാതിരാക്കുര്‍ബ്ബാനയും നടക്കും. നോട്ടിംഗ്ഹാം രൂപതാ സീറോ മലബാര്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ബിജു കുന്നയ്ക്കാട്ട് തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.
എല്ലാ വര്‍ഷവും മറ്റു സമീപ സ്ഥലങ്ങളില്‍ നിന്നുള്‍പ്പെടെ ധാരാളമാളുകള്‍ ഡെര്‍ബിയിലെ പിറവിത്തിരുനാള്‍ കുര്‍ബ്ബാനയില്‍ പങ്കു ചേരാന്‍ എത്തിച്ചേരാറുണ്ട്. പിറവിത്തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ക്രിസ്തുമസ് കേക്ക് മുറിച്ചു ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും. മുന്‍ വര്‍ഷങ്ങളിലേതു പോലെ ഇടവക കൂട്ടായ്മ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ ഭക്തിനിര്‍ഭരമായ ക്രിസ്തുമസ് കരോള്‍ വിവിധ സ്ഥലങ്ങളിലായി നടന്നു. പിറവിത്തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കു ചേരാന്‍ എല്ലാവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നു.
വിലാസം:
St. Joseph’s Church
DE II TQ
Burton Road
