Events - 2025

ആത്മാഭിഷേക ശുശ്രൂഷയ്കൊരുങ്ങി ക്രോലി: " തണ്ടർ ഓഫ് ഗോഡ് " നാളെ: ഫാ.സോജി ഓലിക്കലിനൊപ്പം ഡോ.ജോണും

ബാബു ജോസഫ് 14-01-2017 - Saturday

സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ദേശ ഭാഷാ വ്യത്യാസമില്ലാതെ സുവിശേഷവത്ക്കരണം സാദ്ധ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടുള്ള ഇംഗ്ലീഷ് ധ്യാന ശുശ്രൂഷ" തണ്ടർ ഓഫ് ഗോഡ് " നാളെ ഞായറാഴ്ച ക്രോളിയിൽ നടക്കും.

വിവിധങ്ങളായ ഭാഷകളും സംസ്കാരവും ഇടകലർന്ന യൂറോപ്പിൽ സുവിശേഷവത്ക്കരണത്തിന്റെ വലിയ അടയാളമായി മാറിക്കൊണ്ടിരിക്കുന്ന തണ്ടർ ഓഫ് ഗോഡിൽ ഇത്തവണ ഫാ .സോജി ഓലിക്കലിനൊപ്പം , പരിശുദ്ധാത്മാഭിഷേക ധ്യാനശുശ്രൂഷയിലൂടെ അനേകരെ മാനസാന്തരത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ വചനപ്രഘോഷകനും വിടുതൽ ശുശ്രൂഷകനുമായ ഡോ.ജോൺ ദാസും പങ്കെടുക്കും.

ഫാ.സോജി ഓലിക്കലിനൊപ്പം യു കെ യിൽ പത്തു ദിവസത്തെ പന്തക്കുസ്താനുഭവ ധ്യാനത്തിലൂടെയും ,മറ്റ് ശുശ്രൂഷകളിലൂടെയും,പരിശുദ്ധാത്മശക്തിയെ പരീക്ഷിക്കുവാൻ ഒരുങ്ങിയ അവിശ്വാസികളെയടക്കം ആഴമാർന്ന പശ്ചാത്താപത്തിലൂടെ മാനസാന്തരത്തിലേക്ക് നയിച്ച , സമർപ്പിതരാകാതെയും സഭയിൽ എങ്ങനെ വിശുദ്ധരാകാമെന്ന് പ്രഘോഷിക്കുന്ന , ഡോ.ജോണിലൂടെ ദൈവത്തെയറിഞ്ഞ നിരവധിയാളുകൾ ഇന്ന് യു കെ യിൽ സുവിശേഷവത്കരണവുമായി ബന്ധപ്പെട്ട് വിവിധ മിനിസ്റ്റ്രികളിൽ പ്രവർത്തിക്കുമ്പോൾ അനേകർ അവർ ആയിരിക്കുന്ന മേഖലകളിൽ ശക്തമായ വിശ്വാസജീവിതം നയിച്ചുകൊണ്ടിരിക്കുന്നു.

അരുന്ധൽ & ബ്രൈറ്റൺ അതിരൂപതാ ബിഷപ്പ് റിച്ചാർഡ് മോത്തിന്റെ അനുഗ്രഹാശീർവാദത്തോടെ നടത്തപ്പെടുന്ന കൺവെൻഷനിൽ രൂപത വൊക്കേഷൻ ഡയറക്ടർ ഫാ. ടെറി മാർട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിക്കപ്പെടും. കൺവെൻഷനിലേക്ക് വിവിധ പ്രദേശങ്ങളിൽനിന്നും വാഹനസൌകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ ഉച്ചതിരിഞ്ഞ് 1.30 മുതൽ വൈകിട്ട് 5.30 വരെ ക്രോളിയിലെ സെന്റ് വിൽഫ്രഡ് കാത്തലിക് സ്കൂളിലാണ് ( ST.WILFRED WAY, RH 11 8 PG) കൺവെൻഷൻ നടക്കുക. ആരാധന,വചനപ്രഘോഷണം, കുമ്പസാരം ,സ്പിരിച്വൽ ഷെയറിംങ്, കുട്ടികൾക്കുള്ള ക്ലാസുകൾ തുടങ്ങിയ ശുശ്രൂഷകൾ കൺവെൻഷന്റെ ഭാഗമാകും. ഏറെ അനുഗ്രഹീതമായ ഈ പരിശുദ്ധാത്മാഭിഷേക കൺവെൻഷനിലേക്ക് സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

ബിജോയ് ആലപ്പാട്ട്: 07960000217.

കൺവെൻഷനായുള്ള വാഹനസൌകര്യത്തെപ്പറ്റിയുള്ള വിവരങ്ങൾക്ക്.

വർത്തിംങ്: ജോളി 07578751427

വോക്കിംങ്: ബീന വിൽസൺ. 07859888530.


Related Articles »