
കൊച്ചി: കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെയും കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെയും (കെആർഎൽസിസി) അധ്യക്ഷനായി ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യത്തെ വീണ്ടും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ബിഷപ് ഡോ. ജോസഫ് കരിയിലിനെയും തിരഞ്ഞെടുത്തു. ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലാണ് ജനറൽ സെക്രട്ടറി.
മീഡിയ കമ്മിഷന്റെ ചെയർമാനും ലത്തീൻ കത്തോലിക്ക ഔദ്യോഗിക പ്രസിദ്ധീകരണമായ ജീവനാദത്തിന്റെ രക്ഷാധികാരിയുമായി ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെയും നിയമിച്ചിട്ടുണ്ട്. ബിഷപ് ഡോ. അലക്സ് വടക്കുംതലയാണു ഹെൽത്ത് കമ്മിഷൻ ചെയർമാൻ.