India - 2025

ശ്ലീഹന്മാരുടെ കാഴ്ചപ്പാടുകൾ ശുശ്രൂഷകരുടെ നേതൃനിര മാതൃകയാക്കണമെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ

സ്വന്തം ലേഖകന്‍ 31-01-2017 - Tuesday

കുറവിലങ്ങാട്: ലോകത്തിന്റെ മനോഭാവത്തിൽ അഭിമാനിക്കാതെ ശ്ലീഹന്മാരുടെ കാഴ്ചപ്പാടുകൾ പുലർത്താൻ ശുശ്രൂഷകരുടെ നേതൃനിരയ്ക്കു കഴിയണമെന്ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ. മർത്ത് മറിയം ഫൊറോന ഇടവകയിലെ കുടുംബകൂട്ടായ്മ ഭാരവാഹികളുടെ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.

ലോകത്തിന്റെ മനോഭാവത്തിൽ അഭിമാനിക്കാതെ ശ്ലീഹന്മാരുടെ കാഴ്ചപ്പാടുകൾ പുലർത്താൻ നേതൃത്വ നിരയ്ക്ക് കഴിയണം. ദൈവമാതാവിന്റെ പ്രത്യക്ഷപ്പെടലും ആദ്യനൂറ്റാണ്ടുമുതലുള്ള പാരമ്പര്യവും കുറവിലങ്ങാടിന്റെ അഭിമാനമാണ്. ദൈവിക പദ്ധതികളോട് സഹകരിച്ച് നമ്മുക്ക് മുന്നേറാൻ കഴിയണം. മാർ സ്രാമ്പിക്കൽ പറഞ്ഞു.

സമ്മേളനത്തില്‍ ഇടവക വികാരി റവ.ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. കുടുംബകൂട്ടായ്മ രൂപത ഡയറക്ടർ ഫാ. വിൻസെന്റ് മൂങ്ങാമാക്കൽ സെമിനാർ നയിച്ചു. ഫാ. ജോർജ് എട്ടുപറയിൽ, ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. രാജീവ് തെന്നാട്ടിൽ, കുടുംബകൂട്ടായ്മ ജനറൽ ലീഡർ ബിജു താന്നിയ്ക്കതറപ്പിൽ എന്നിവർ പ്രസംഗിച്ചു.


Related Articles »