Christian Prayer - April 2026
വി. ഗീവര്‍ഗ്ഗീസിനോടുള്ള പ്രാര്‍ത്ഥന
സ്വന്തം ലേഖകന്‍ 23-04-2023 - Sunday
സ്നേഹപിതാവായ ദൈവമേ, റോമന്‍ പീഡനകാലത്ത് വിശ്വാസത്തിനു വേണ്ടി വീരമൃത്യു വരിക്കുകയും മദ്ധ്യകാലഘട്ടം മുതല്‍ സഭയുടെ ബഹുമാനത്തിന് പാത്രീഭൂതനാവുകയും ചെയ്ത വി. ഗീവര്‍ഗ്ഗീസിനെ പ്രതി, ഞങ്ങളങ്ങേ സ്തുതിക്കുന്നു. വിശുദ്ധന്‍റെ മാതൃകയനുസരിച്ച് മന്ദത കൂടാതെ തീക്ഷ്ണതയോടുകൂടി എന്നും ദൈവത്തോട് വിശ്വസ്തരായി ജീവിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ.
എല്ലാ തിന്മകളിലും, പ്രത്യേകിച്ച്, പൈശാചിക തന്ത്രങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുവാന്‍ വിശുദ്ധന്‍റെ മാദ്ധ്യസ്ഥത ഞങ്ങള്‍ക്ക് സഹായകമാകട്ടെ. വി. ഗീവര്‍ഗ്ഗീസിന്‍റെ യോഗ്യതകള്‍ പരിഗണിച്ച്, ഞങ്ങള്‍ ഇപ്പോള്‍ യാചിക്കുന്ന അനുഗ്രഹം.... നല്‍കണമേയെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
ആമ്മേന്‍.

















