Title News

ആര്‍ത്തിപൂണ്ട ക്രിസ്ത്യാനിയേക്കാള്‍ നല്ലത് നിരീശ്വരവാദി: മാര്‍പാപ്പ പറഞ്ഞതെന്ത്? മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് എന്ത്?

സ്വന്തം ലേഖകന്‍ 24-02-2017 - Friday

സത്യം എന്തെന്ന്‍ അറിയാന്‍ ശ്രമിക്കാതെ വ്യാജ വാര്‍ത്തകള്‍ സൃഷ്ട്ടിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും ചെയ്യുന്നത് ഒരു പുതിയ കാര്യമല്ലല്ലോ. ഇത്തവണ അതിനു ഇരയായത് മറ്റാരുമല്ല, സാക്ഷാല്‍ ഫ്രാന്‍സിസ് പാപ്പാ തന്നെയാണ്. കഴിഞ്ഞ ദിവസം കൃത്യമായി പറഞ്ഞാല്‍ ഫെബ്രുവരി 23ാം തിയതി വ്യാഴാഴ്ച മാര്‍പാപ്പയുടെ വസതിയായ സാന്താ മാര്‍ത്തയില്‍ ദിവ്യബലി മദ്ധ്യേ നടത്തിയ പ്രസംഗത്തെ ഉദ്ധരിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ച പുരോഗമിക്കുകയാണ്.

'കപടവേഷധാരിയായ ക്രിസ്ത്യാനിയേക്കാള്‍ ഭേദം നിരീശ്വരവാദിയാണെന്ന്' ഫ്രാന്‍സിസ് പാപ്പ പറഞ്ഞതായി റോയിട്ടേഴ്സ്, സി.എന്‍.എന്‍, ദി ഗാര്‍ഡിയന്‍ തുടങ്ങിയ പ്രമുഖ പത്രങ്ങള്‍ ഉള്‍പ്പെടെ നിരവധി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. ദൗർഭാഗ്യകരമെന്ന് പറയട്ടെ, മലയാളത്തിലുള്ള വിവിധ മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തു. എന്നാല്‍ സത്യത്തോട് ഒട്ടും തന്നെ നീതിപുലര്‍ത്താത്ത വാർത്തയാണ് ഇത്തരം മാധ്യമങ്ങൾ പുറത്തുവിട്ടത്.

വാർത്തയുടെ നിജസ്ഥിതി അറിയുവാനോ മാര്‍പാപ്പയുടെ പ്രസംഗം എന്തെന്ന്‍ അറിയുവാനോ ആരും ശ്രമിച്ചില്ലെന്നതാണ് സത്യം. മാര്‍പാപ്പയുടെ പ്രസംഗങ്ങളും പ്രബോധനങ്ങളും വത്തിക്കാന്‍ വാര്‍ത്തകളും ലോകത്തെ ആദ്യം അറിയിക്കുന്ന വത്തിക്കാന്‍ റേഡിയോ, സാന്താ മാർത്തയിലെ ദിവ്യബലിയ്ക്കിടെ മാർപാപ്പ പറഞ്ഞ കാര്യങ്ങൾ വ്യക്തമായി പുറത്ത് വിട്ടിട്ടുണ്ട്.

വാസ്തവത്തില്‍ എന്താണ് ഫ്രാന്‍സിസ് പാപ്പ പറഞ്ഞത്? ‍

“But what is scandal? Scandal is saying one thing and doing another; it is a double life, a double life. A totally double life: ‘I am very Catholic, I always go to Mass, I belong to this association and that one; but my life is not Christian, I don’t pay my workers a just wage, I exploit people, I am dirty in my business, I launder money…’ A double life. And so many Christians are like this, and these people scandalize others.

“എന്താണ് കാപട്യം? ഒന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് കാപട്യം. അതൊരു ഇരട്ടത്താപ്പ് ജീവിതമാണ്, തികച്ചും ഇരട്ട ജീവിതം”.

“ഞാന്‍ ഒരു നല്ല കത്തോലിക്കനാണ്, ഞാന്‍ എന്നും വിശുദ്ധ കുര്‍ബാനയ്ക്ക് പോകുന്നു, ഞാന്‍ പല പല ആത്മീയ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നു; എന്നാല്‍ എന്റെ ജീവിതം ക്രിസ്തീയമല്ല, ഞാന്‍ എന്റെ തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം നല്‍കുന്നില്ല, ഞാന്‍ ആളുകളെ ചൂഷണം ചെയ്യുന്നു, എന്റെ കച്ചവടത്തില്‍ ഞാന്‍ ഒരു വഞ്ചകനാണ്, ഞാന്‍ കള്ളപ്പണം വെളുപ്പിക്കുന്നു”.

“ഇതാണ് ഇത്തരത്തിലുള്ള ഇരട്ട ജീവിതം. ഇപ്രകാരമുള്ള അനേകം ക്രിസ്ത്യാനികള്‍ ഉണ്ട്, അവര്‍ മറ്റുള്ളവരെ വഞ്ചിക്കുന്നു”.

How many times have we heard – all of us, around the neighborhood and elsewhere – ‘but to be a Catholic like that, it’s better to be an atheist.’ It is that, scandal. You destroy. You beat down. And this happens every day, it’s enough to see the news on TV, or to read the papers. In the papers there are so many scandals, and there is also the great publicity of the scandals. And with the scandals there is destruction.”

“ഇത്തരത്തിലുള്ള ഒരു കത്തോലിക്കന്‍ ആകുന്നതിലും ഭേദം ഒരു നിരീശ്വരവാദിയാകുന്നതാണ് നല്ലത്” എന്ന്‍ നമ്മുടെ അയല്‍പക്കത്ത് താമസിക്കുന്നവരും ചുറ്റുപാട് ഉള്ളവരുമായ നിരവധി ആളുകള്‍ പറയുന്നത് എത്രയോ പ്രാവശ്യം നാം കേട്ടിരിക്കുന്നു. ഇതാണ് ആ കാപട്യം”

“നിത്യവും ഇപ്രകാരം സംഭവിച്ചു കൊണ്ടിരിക്കുന്നു. ടെലിവിഷനിലേയോ, ന്യൂസ്പേപ്പറിലേയോ വാര്‍ത്തകള്‍ നോക്കിയാല്‍ മാത്രം മതി. ഇത്തരം കുത്സിതപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിരവധി വാര്‍ത്തകള്‍ ന്യൂസ്പേപ്പറില്‍ കാണാം, ഈ വാര്‍ത്തകള്‍ക്ക് അമിതമായ പ്രചാരണവും ലഭിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് നാശവും ഉണ്ടാകും.” മാര്‍പാപ്പ പറഞ്ഞത് ഇപ്രകാരമാണ്.

മേല്‍കൊടുത്തിരിക്കുന്ന മാര്‍പാപ്പയുടെ പ്രസ്താവനയില്‍ നിന്നും ‘കപടവേഷധാരിയായ ക്രിസ്ത്യാനിയേക്കാള്‍ നിരീശ്വരവാദിയാകുന്നതാണ് നല്ലത്’ എന്ന് പാപ്പാ പറഞ്ഞിട്ടില്ലെന്ന്‍ നമുക്ക് വ്യക്തമായി മനസ്സിലാക്കാവുന്നതാണ്.

വാസ്തവത്തില്‍ കപടവേഷക്കാരായ ക്രിസ്ത്യാനികളെക്കുറിച്ച് മറ്റുള്ള ആളുകള്‍ പറയുന്നത് ഇപ്രകാരമാണെന്നാണ് പാപ്പാ പറഞ്ഞത്. പക്ഷേ റേറ്റിംഗ് വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടി ജനങ്ങള്‍ നൂറുശതമാനം വിശ്വാസം പുലര്‍ത്തിയിരിന്ന പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം മാര്‍പാപ്പയുടെ വാക്കുകളെ വളച്ചൊടിച്ചു.

സത്യമെന്തെന്ന് അറിയാതെ തന്നെ വാസ്തവ വിരുദ്ധമായ ആ വാര്‍ത്ത ക്രൈസ്തവരായ നമ്മില്‍ പലരും ഷെയര്‍ ചെയ്തു. ലോകം മുഴുവന്‍ ആദരിക്കുന്ന ഫ്രാന്‍സിസ് പാപ്പായെ പോലെ ഒരാള്‍ പറഞ്ഞിരിക്കുന്ന കാര്യത്തെ വളച്ചൊടിച്ചു എഴുതിയതിനെ ഒരു ഷെയര്‍ കൊണ്ടെങ്കിലും നാം കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചിട്ടുണ്ടെങ്കില്‍ അത് വലിയ തെറ്റ് തന്നെയാണ്.

മാര്‍പാപ്പയുടെ വാക്കുകളും സന്ദേശങ്ങളും വളച്ചൊടിക്കാതെ കൃത്യമായി വിശ്വാസികളിലേക്ക് എത്തിക്കണമെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലേ തന്നെ മാധ്യമങ്ങള്‍ തെറ്റ് ആവര്‍ത്തിച്ചുയെന്നത് തികച്ചും അപലപനീയം തന്നെയാണ്.


Related Articles »