News - 2026

കത്തോലിക്കരും ആംഗ്ലിക്കരും യേശുവില്‍ സഹോദരങ്ങള്‍: ഫ്രാന്‍സിസ്‌ മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 27-02-2017 - Monday

റോം: കത്തോലിക്കരും ആംഗ്ലിക്കരും യേശുവില്‍ സഹോദരങ്ങളാണെന്ന്‌ ഫ്രാന്‍സിസ് പാപ്പ. റോമിലെ സകല വിശുദ്ധരുടെയും നാമധേയത്തിലുള്ള ആംഗ്ലിക്കന്‍ ദേവാലയം സന്ദര്‍ശിച്ച് സംസാരിക്കുകയായിരിന്നു അദ്ദേഹം. കത്തോലിക്കരും ആംഗ്ലിക്കരും സുഹൃത്തുക്കളും തീര്‍ത്ഥാടകരുമെന്ന നിലക്ക്‌ കര്‍ത്താവായ യേശുവിനെ പിന്‍തുടരാന്‍ ഒരേ പാതയില്‍ സഞ്ചരിക്കുന്നവരാണെന്നും മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു,

"ആംഗ്ലിക്കന്‍ ആരാധനക്രമം റോമില്‍ എത്തിയിട്ട്‌ ഇരുനൂറ് വര്‍ഷങ്ങള്‍ കഴിഞ്ഞു. നഗരത്തില്‍ താമസിച്ചിരുന്ന ഒരു സംഘം ഇംഗ്ലീഷുകാര്‍ക്കു വേണ്ടിയായിരുന്നു അത്‌. ഇന്ന്‌ ലോകവും റോമും നിരവധി മാറ്റങ്ങള്‍ക്ക്‌ വിധേയമായിട്ടുണ്ട്. പരസ്‌പരം സംശയത്തോടെ നോക്കി കണ്ടിരുന്ന കത്തോലിക്കര്‍ക്കും ആംഗ്ലിക്കര്‍ക്കും ഇടയില്‍ രണ്ടു നൂറ്റാണ്ടുകള്‍ക്കിടയില്‍ ഒരുപാട്‌ മാറ്റങ്ങള്‍ ഉണ്ടായി". മാര്‍പാപ്പ ഓര്‍മ്മപ്പെടുത്തി.

ക്രിസ്‌തു നമ്മില്‍ ദര്‍ശിക്കുന്നത്‌ സ്‌നേഹത്തിന്റേയും അനുകമ്പയുടേയും രക്ഷാമാര്‍ഗ്ഗമാണ്‌. അപ്പോസ്‌തലന്മാരുടെ ഹൃദയം പിളര്‍ന്നതും ഇതേ കരുണയുടെ ദര്‍ശനമായിരുന്നു. അവര്‍ ഭൂതകാലത്തെ മറന്ന്‌ പുതിയ മനുഷ്യരായി കര്‍ത്താവിനെ പിന്‍തുടരാനും പ്രഘോഷിക്കാനും യാത്ര ആരംഭിക്കുകയായിരുന്നു. ക്രൈസ്‌തവ ജീവിതത്തിന്റെ പൊരുള്‍ യേശുവിന്റെ കാരുണ്യമാണ്‌. ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു.

ആംഗ്ലിക്കന്‍ തിരുകര്‍മ്മങ്ങള്‍ റോമില്‍ നടന്നതിന്റെ ഇരുനൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈ സന്ദര്‍ശനം. ആദ്യമായാണ്‌ ഒരു മാര്‍പാപ്പ റോമിലെ ആംഗ്ലിക്കന്‍ പള്ളി സന്ദര്‍ശിക്കുന്നത്‌.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ / UPI വഴി നേരിട്ട്:

Name
PRAVACHAKA SABDAM MISSION TRUST
A/c No.
120028904002
IFSC
CNRB0003870
Bank
CANARA BANK, AYARKUNNAM, KOTTAYAM
UPI
8075161181 (GPay / PhonePe / Paytm / any UPI app)

Related Articles »