India - 2025

ഒമ്പത് ദേവാലയങ്ങളില്‍ കരുണയുടെ വിശുദ്ധ കവാടങ്ങള്‍ തുറക്കുന്നു

സ്വന്തം ലേഖകന്‍ 27-11-2015 - Friday

ചങ്ങനാശ്ശേരി : ഫ്രാന്സിസ് മാർപാപ്പ പ്രഖ്യാപിച്ച കാരുണ്യ വ൪ഷാചരണത്തിന്റെ ഭാഗമായി ചങ്ങനാശ്ശേരി അതിരൂപതയിലെ തിരഞ്ഞെടുക്കപ്പെട്ട ഒമ്പത് ദേവാലയങ്ങളില്‍ കരുണയുടെ വിശുദ്ധ കവാടങ്ങള്‍ തുറക്കുന്നു.

ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രപ്പോലീതന്‍ പള്ളി, എടത്വ സെന്റ്ം ജോര്ജ്ജ് ഫൊറോന പള്ളി ,ചങ്ങനാശ്ശേരി പാറേല്‍ മരിയന്‍ തീര്ഥാറടന കേന്ദ്രം,അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി,കുടമാളൂര്‍ സെന്റ്ര മേരീസ് ഫൊറോന പള്ളി,മാന്നാനം ആശ്രമ ദേവാലയം,കൊല്ലം തോമാശ്ലീഹ പള്ളി,ചമ്പക്കുളം കല്ലൂ൪ക്കാട് സെന്റ്ള ജോസെഫ് പള്ളി,തിരുവനന്തപുരം ലൂര്ദ് ഫൊറോന പള്ളി എന്നിവിടങ്ങളിലാണ് കരുണയുടെ കവാടങ്ങള്‍ തുറക്കുന്നത്.

മെത്രപ്പോലീതന്‍ പള്ളി, പാറേല്‍ പള്ളി,എടത്വ പള്ളി എന്നിവിടങ്ങളില്‍ ഡിസംബര്‍ 13 നും അതിരമ്പുഴ, കുടമാളൂര്‍, കൊല്ലം, മാന്നാനം എന്നീ ദേവാലയങ്ങളില്‍ 20 നും തിരുവനന്തപുരം ഫൊറോന പള്ളിയില്‍ 21 നും ചമ്പകുളം കല്ലൂർക്കാട് പള്ളിയില്‍ 27 നും ആർച്ച് ബിഷപ്പ് മാര്‍ ജോസെഫ് പെരുന്തോട്ടം കരുണയുടെ കവാടങ്ങള്‍ തുറക്കും.


Related Articles »