India - 2025

മാ​താ​പി​താ​ക്ക​ളെ സംരക്ഷിക്കുമ്പോള്‍ നാം ദൈവത്തെയാണ് പ്രസാദിപ്പിക്കുന്നത്: മാ​ർ ജേക്കബ് മുരിക്കന്‍

സ്വന്തം ലേഖകന്‍ 30-03-2017 - Thursday

പാലാ: മാ​താ​പി​താ​ക്ക​ളെ സം​ര​ക്ഷി​ക്കു​മ്പോ​ഴും മ​ക്ക​ളെ ന​ന്നാ​യി വ​ള​ർ​ത്തു​മ്പോ​ഴും സ​ഹോ​ദ​ര​ങ്ങ​ളെ സഹായിക്കുമ്പോഴും നി​സ​ഹാ​യ​ർ​ക്കു താ​ങ്ങാ​കു​മ്പോ​ഴും നാം ​ദൈ​വ​ത്തെ​യാ​ണു പ്ര​സാ​ദി​പ്പി​ക്കുന്നതെന്ന്‍ പാ​ലാ രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ. ഇരുപതാമത് വ​ല്ലം ഫൊ​റോ​ന ബൈ​ബി​ൾ കണ്‍വെന്‍ഷന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദൈ​വ​വ​ച​നം അ​റി​യു​ക​യും അ​നു​ഭ​വി​ക്കു​ക​യും ജീ​വി​ക്കു​ക​യും ചെ​യ്യു​മ്പോ​ൾ നാം ​യേ​ശു​വി​ന്‍റെ രക്ഷാകര ക​ർ​മ​ത്തി​ൽ പങ്കാളിയാകുകയാണ്. പാ​ര​മ്പ​ര്യ​മാ​യി പി​ന്തു​ട​രു​ന്ന അ​നു​ഷ്ഠാ​ന​ങ്ങ​ളും ആ​ധ്യാ​ത്മി​ക​ത​യും നാം ​ഉ​പേ​ക്ഷി​ക്കു​മ്പോ​ൾ ന​മു​ക്ക് ന​ഷ്ട​മാ​കു​ന്ന​ത് മു​ൻ​ത​ല​മു​റ​ക​ൾ കാ​ത്തു​സൂ​ക്ഷി​ച്ചു കൈ​മാ​റി​യ ന​ന്മ​ക​ളാ​ണ്. മാ​താ​പി​താ​ക്ക​ളെ സം​ര​ക്ഷി​ക്കു​മ്പോ​ഴും മ​ക്ക​ളെ ന​ന്നാ​യി വ​ള​ർ​ത്തു​മ്പോ​ഴും സഹോദരങ്ങളെ സഹായിക്കുമ്പോഴും നി​സ​ഹാ​യ​ർ​ക്കു താ​ങ്ങാ​കു​മ്പോ​ഴും നാം ​ദൈ​വ​ത്തെ​യാ​ണു പ്ര​സാ​ദി​പ്പി​ക്കുന്നത്. ബി​ഷ​പ് പ​റ​ഞ്ഞു.

ഫൊ​റോ​ന​യി​ലെ ഇ​ട​വ​ക വി​കാ​രി​മാ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്തി​യ ദി​വ്യ​ബ​ലി​യോ​ടെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ആ​രം​ഭി​ച്ച​ത്. ക​പ്പൂ​ച്ചി​ൻ സ​ന്യാ​സ വൈ​ദി​ക​ർ ന​യി​ക്കു​ന്ന അ​ഞ്ചു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ ഭ​ര​ണ​ങ്ങാ​നം അ​സീ​സി ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി ക​രി​ക്കം​പ​ള്ളി, ഫാ. ​സു​രേ​ഷ് ക​രൂ​ർ, ഫാ. ​തോ​മ​സ് കാ​ഞ്ഞി​ര​ക്കോ​ണം, ഫാ. ​ജോ​ർ​ജ് കു​ന്നേ​ൽ, ഫാ. ​മാ​ത്യു താ​ണ്ടി​യാ​ക്കു​ടി, ഫാ. ​ജോ​ണ്‍ വാ​ഴ​പ്പ​നാ​ടി തു​ട​ങ്ങി​യ​വ​ർ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും.

അ​യ്മു​റി സെ​ന്‍റ് ആ​ൻ​സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ എ​ല്ലാ ദി​വ​സം വൈ​കു​ന്നേ​രം 4.30 മു​ത​ൽ 9.30വ​രെ ജ​പ​മാ​ല, ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, രോ​ഗ​ശാ​ന്തി​ശു​ശ്രൂ​ഷ, വി​ടു​ത​ൽ​ശു​ശ്രൂ​ഷ എ​ന്നി​വ​ നടക്കും.

More Archives >>

Page 1 of 55