India - 2026
കോട്ടയം അതിരൂപതയില്‍ ബംഗളൂരുവും പിറവവും കേന്ദ്രമാക്കി രണ്ട് ഫൊറോനകള്‍
സ്വന്തം ലേഖകന്‍ 25-03-2017 - Saturday
കോട്ടയം: കോട്ടയം അതിരൂപതയിൽ നിലവിലെ 12 ഫൊറോനകൾക്കു പുറമേ പിറവവും ബംഗളൂരുവും കേന്ദ്രമാക്കി രണ്ടു പുതിയ ഫൊറോനകൾ കൂടി പ്രഖ്യാപിച്ചു. പിറവം കേന്ദ്രമായി പുതിയ ഫൊറോനയ്ക്കു കീഴില്‍ കടുത്തുരുത്തി ഫൊറോനയിൽപ്പെട്ട പിറവം, എറണാകുളം, മാങ്കിടപ്പള്ളി, വെള്ളൂർ, രാമമംഗലം എന്നീ ഇടവകകളാണ് ഉള്ളത്. കർണാടകത്തിലെ ക്നാനായ കത്തോലിക്കാ ഇടവകകൾ ചേർത്തു രൂപം നൽകുന്ന ബംഗളൂരു സ്വർഗറാണി ഫൊറോനയിൽ ബംഗളൂരു, നെല്ലിയാടി, കടബ, അജ്കർ എന്നീ ഇടവകകൾ ഉൾപ്പെടും.
പിറവം ഫൊറോന ഉദ്ഘാടനം മേയ് ഏഴിന് ഉച്ചകഴിഞ്ഞ് 3.30ന് ഫൊറോന കേന്ദ്രമായ പിറവം വിശുദ്ധ രാജാക്കന്മാരുടെ ദൈവാലയത്തിൽ നടത്തും. ബംഗളൂരു ഫൊറോന ഉദ്ഘാടനം മേയ് 14നു രാവിലെ 11.30ന് കടബയിൽ നടത്തും. പുതിയ ഫൊറോനകളുടെ ഉദ്ഘാടന ചടങ്ങുകളിൽ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, വൈദിക, പാസ്റ്ററൽ കൗണ്‍സിൽ, പാരിഷ് കൗണ്‍സിൽ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate

















