India - 2025
സുപ്രീംകോടതി വിധിക്ക് അഭിവാദ്യം അര്‍പ്പിച്ച് ആഹ്ലാദ പ്രകടനം നടത്തി
സ്വന്തം ലേഖകന്‍ 04-04-2017 - Tuesday
കൊച്ചി: ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പൂര്‍ണ്ണമായും നിരോധിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തും അഭിവാദ്യം അര്‍പ്പിച്ചും കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും കെ.സി.ബി..സി.മദ്യവിരുദ്ധ സമിതിയുടെയും ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ ആഹ്ലാദ പ്രകടനം നടത്തി.
പ്രകടനത്തിന് കെ.സി.ബി.സി.ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍, കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗ്ഗീസ് വള്ളിക്കാട്ട്, സംസ്ഥാന ജന: സെക്രട്ടറി അഡ്വ.ചാര്‍ളിപോള്‍, മദ്യവിരുദ്ധസമിതി സെക്രട്ടറി പ്രസാദ് കുരുവിള, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത്, സീറോ മലബാര്‍ സഭയുടെ പ്രോ ലൈഫ് അപ്പസ്‌തോലേറ്റ് സെക്രട്ടറി സാബുജോസ്, ഫാ.സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, പി.എച്ച്. ഷാജഹാന്‍, ജെയിംസ് കോറമ്പേല്‍, ടി.എം.വര്‍ഗ്ഗീസ്, പ്രൊഫ.കെ.കെ.കൃഷ്ണന്‍, കെ.എ.പൗലോസ് കാച്ചപ്പിള്ളി, ഹില്‍ട്ടണ്‍ ചാള്‍സ്, പി.ആര്‍. അജാമളന്‍, എം.ഡി.റാഫേല്‍, മിനി ആന്റണി, തങ്കം ജേക്കബ്, ഫാ.പോള്‍ ചുള്ളി, ഷാജന്‍ പി.ജോര്‍ജ്, പീറ്റര്‍ റൂഫസ്, ഷൈബി പാപ്പച്ചന്‍, ചാണ്ടി ജോസ്, എം.പി.ജോസി, സി.ജോണ്‍കുട്ടി, മേരി സദാനന്ദ പൈ, ആഗ്‌നസ് സെബാസ്റ്റ്യന്‍, സിസ്റ്റര്‍ ആന്‍, ശാന്തമ്മ വര്‍ഗ്ഗീസ്, പൗളിന്‍ കൊറ്റമം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ സകലവിധ നിയമങ്ങളും ലംഘിച്ച് ജനവാസകേന്ദ്രങ്ങളില്‍ മാറ്റിവയ്ക്കാനുള്ള നീക്കത്തെ ചെറുത്തു തോല്പിക്കുവാന്‍ കേരള മദ്യവിരുദ്ധ ഏകോപന സമിതിയും കെ.സി.ബി..സി.മദ്യവിരുദ്ധ സമിതിയും ആഹ്വാനം ചെയ്തു. നിയമങ്ങള്‍ പാലിച്ചും ജനവികാരത്തെ ഉള്‍ക്കൊണ്ടുമാണ് ഇത്തരം നീക്കങ്ങള്‍ നടത്തേണ്ടത്.
ജനങ്ങളുടെ ആവാസകേന്ദ്രങ്ങളിലേക്ക് മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ജനങ്ങളും മദ്യവിരുദ്ധ പ്രസ്ഥാനങ്ങളും നടത്തുന്ന മദ്യവിരുദ്ധ സമരങ്ങളെ കേരള മദ്യവിരുദ്ധ ഏകോപന സമിതിയും കെ.സി.ബി..സി.മദ്യവിരുദ്ധ സമിതിയും പിന്തുണയ്ക്കുവാന്‍ തീരുമാനിച്ചു.
