India - 2025

പ്രൊഫ.എം.പി.മന്മഥന്‍ അവാര്‍ഡ് അഡ്വ.ചാര്‍ളി പോളിന്

സ്വന്തം ലേഖകന്‍ 21-04-2017 - Friday

കൊച്ചി: ശ്രീരാമ വിലാസം ചവളര്‍ സൊസൈറ്റി സംസ്ഥാന കമ്മിറ്റി, നെല്ലിക്കുഴി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പ്രഥമ പ്രൊഫ.എം.പി.മന്മഥന്‍ സംസ്ഥാന അവാര്‍ഡിന് കെ.സി.ബി.സി.മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അഡ്വ.ചാര്‍ളി പോളിനെ തെരഞ്ഞെടുത്തു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ സംസ്ഥാനതലത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തിക്കുള്ള അവാര്‍ഡാണിത്.

പതിനായിരത്തി ഒന്ന് രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ഏപ്രില്‍ 23 ന് രാവിലെ 10.30 ന് നെല്ലിക്കുഴിയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അവാര്‍ഡ് സമ്മാനിക്കും. മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തകനുള്ള കേരള സര്‍ക്കാര്‍ പുരസ്‌കാരം, കെ.സി.ബി.സി ബിഷപ് മാക്കീല്‍ അവാര്‍ഡ്, ഫാ.തോമസ് തൈത്തോട്ടം ജൂബിലി ഫൗണ്ടേഷന്‍ അവാര്‍ഡ് എന്നിവ അഡ്വ.ചാര്‍ളി പോളിനു ലഭിച്ചിട്ടുണ്ട്.


Related Articles »