India - 2025

മദ്യത്തിനെതിരെയുള്ള പൊതുവികാരം പ്രകടമാക്കി കൊണ്ട് കെ‌സി‌ബി‌സി മദ്യവിരുദ്ധ സമിതി സമ്മേളനം

സ്വന്തം ലേഖകന്‍ 22-04-2017 - Saturday

ഭ​​ര​​ണ​​ങ്ങാ​​നം: കെ​​സി​​ബി​​സി മ​​ദ്യ​​വി​​രു​​ദ്ധ സ​​മി​​തി ഭ​​ര​​ണ​​ങ്ങാ​​ന​​ത്തു ന​​ട​​ത്തി​​യ സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം കേ​​ര​​ള​​ത്തി​​ന്‍റെ പൊ​​തു​​വി​​കാ​​ര​​മാ​​യി മാറി. മ​​ദ്യ​​വി​​മു​​ക്ത കേ​​ര​​ള​​ത്തി​​നും ഭാ​​ര​​ത​​ത്തി​​നു​​മാ​​യി ഏ​​വ​​രും മു​​ന്നി​​ട്ടി​​റ​​ങ്ങ​​ണ​​മെ​​ന്നും ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു.

ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി നി​​തീ​​ഷ്കു​​മാ​​ർ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം​ ചെ​​യ്തു മ​​ദ്യ​​വി​​രു​​ദ്ധ പ്ര​​തി​​ജ്ഞ ചൊ​​ല്ലി​​ക്കൊ​​ടു​​ത്തു. സു​​പ്രീം​​കോ​​ട​​തി വി​​ധി​​യി​​ൽ വെ​​ള്ളം ചേ​​ർ​​ക്കാ​​നും കു​​ൽ​​സി​​ത മാ​​ർ​​ഗ​​ങ്ങ​​ളി​​ലൂ​​ടെ മ​​റി​​ക​​ട​​ക്കാ​​നും ന​​ട​​ത്തു​​ന്ന ശ്ര​​മ​​ങ്ങ​​ൾ ചെ​​റു​​ക്കു​​മെ​​ന്നും കെ​​സി​​ബി​​സി മ​​ദ്യ​​വി​​രു​​ദ്ധ​​സ​​മി​​തി ചെ​​യ​​ർ​​മാ​​ൻ മാ​​ർ റെ​​മി​​ജിയോസ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ പ​​റ​​ഞ്ഞു.

ആ​​വേ​​ശം അ​​ല​​യ​​ടി​​ച്ച സ​​മ്മേ​​ള​​ന​​ത്തി​​ൽ സമ്പൂ​​ർ​​ണ മ​​ദ്യ​​നി​​രോ​​ധ​​നം സാ​​ധ്യ​​മെ​ന്നു തെ​​ളി​​യി​​ച്ച ബിഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി നി​​തീ​​ഷ്കു​​മാ​​റി​​നെ കെ​സി​ബി​സി മ​​ദ്യ​​വി​​രു​​ദ്ധ​​സ​​മി​​തി​​യു​​ടെ “ദേ​​ശീ​​യ ചാ​​മ്പ്യനാ​​യി’’ സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി പ്ര​​ഖ്യാ​​പി​​ച്ചു. കെപിസിസി മുൻ പ്രസിഡന്‍റ് വി.​​എം.​​സു​​ധീ​​ര​​നാ​ണു സം​​സ്ഥാ​​ന ചാമ്പ്യൻ. ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രിയാണ് പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി​​യ​​ത്.

കു​​ട്ടി​​ക​​ൾവ​​രെ ല​​ഹ​​രി​ക്ക് അ​​ടി​​മ​​യാ​​ക്ക​​പ്പെ​​ടു​​ന്ന ഇ​​ന്ന​​ത്തെ കാ​​ല​​ഘ​​ട്ട​​ത്തി​​ൽ ല​​ഹ​​രി​​ക്കെ​​തി​​രേ സ​​ഭ സാ​​മൂ​​ഹ്യ​​പ്ര​​തി​​ബ​​ദ്ധ​​ത​​യോ​​ടെ നി​​ര​​ന്ത​​ര​ സ​​മ​​ര​​ങ്ങ​​ളും ബോ​​ധ​​വ​​ത്കര​​ണ​​വും ന​​ട​​ത്തു​​മെ​ന്നു പാലാ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് പ​​റ​​ഞ്ഞു. കു​​ടി​​വെ​​ള്ളം ഇ​​ല്ലെ​​ങ്കി​​ലും മ​​ദ്യം മ​​തി​​യെ​​ന്ന സ​​മീ​​പ​​ന​​മാ​​ണ് സ​​ർ​​ക്കാ​​രി​​ന്‍റേ​​തെ​​ന്നും കെ​​സി​​ബി​​സി​​യു​​ടെ ശ​​ക്ത​​മാ​​യ നി​​ല​​പാ​​ട് ത​​ന്നെ​​പ്പോ​​ലു​​ള്ള പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്ക് ആ​​ത്മ​​വി​​ശ്വാ​​സം ന​​ൽ​​കു​​ന്ന​​തായി സു​​ധീ​​ര​​ൻ പ​​റ​​ഞ്ഞു.

സെ​​ക്ര​​ട്ട​​റി ചാ​​ർ​​ളി പോ​​ളും പ്ര​​സം​​ഗി​​ച്ചു.​ ബിഷപ് മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റമ്പി​​ൽ, പാലാ രൂപത സഹായമെത്രാൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ, മ​​ദ്യ​​വി​​രു​​ദ്ധ​​സ​​മി​​തി ഭാ​​ര​​വാ​​ഹി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.


Related Articles »