India - 2025

കോട്ടയം അതിരൂപതയുടെ ബംഗളൂരു ഫൊറോന ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകന്‍ 18-05-2017 - Thursday

കോ​ട്ട​യം: കോ​ട്ട​യം അ​തി​രൂ​പ​ത​യുടെ പ​തി​നാ​ലാ​മ​ത്തെ ഫൊ​റോ​ന​യാ​യി ബം​ഗ​ളൂ​രു ഫൊറോന ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ട​ബ​യി​ൽ സം​ഘ​ടി​പ്പി​ച്ച ക​ർ​ണാ​ട​ക ക്നാ​നാ​യ ക​ത്തോ​ലി​ക്ക കു​ടും​ബ​സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് കോ​ട്ട​യം അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു മൂ​ലക്കാട്ടാണ് ഫൊ​റോ​ന​യു​ടെ ഉ​ദ്ഘാ​ട​നം നി​ർവഹിച്ചത്. ക​ർ​ണാ​ട​ക​യി​ലെ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ച​ർ​ച്ച് നെ​ല്ലി​യാ​ടി, ആ​രോ​ഗ്യ​മാ​താ ച​ർ​ച്ച് ക​ട​ബ, സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച് അ​ജ്ക​ർ എ​ന്നീ ഇ​ട​വ​ക​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ ഫൊ​റോ​ന.

ദിവ്യബലിയിലും ഉദ്ഘാടന ചടങ്ങിലും സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ, വി​കാ​രി​ജ​ന​റാ​ൾ ഫാ.​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്, ഫാ. ​ഏ​ബ്ര​ഹാം പ​റ​മ്പേട്ട്, നി​യു​ക്ത ഫൊ​റോ​ന​യി​ലെ വി​കാ​രി​മാ​ർ, ഇ​ട​വ​ക വൈ​ദി​ക​ർ, മു​ൻ വി​കാ​രി​മാ​ർ, അ​തി​രൂ​പ​ത​യി​ലെ മ​റ്റു വൈ​ദി​ക​ർ എ​ന്നി​വ​ർ പങ്കെടുത്തു. കോ​ട്ട​യം അ​തി​രൂ​പ​ത അ​ഡീ​ഷ​ണ​ൽ ചാ​ൻ​സ​ല​ർ ഫാ.​ജോ​ൺ ചേ​ന്നാ​ക്കു​ഴി ഫൊ​റോ​ന സ്ഥാ​പ​ന ഡി​ക്രി വാ​യി​ച്ചു. ഫൊ​റോ​ന​യു​ടെ പ്ര​ഥ​മ വി​കാ​രി​യാ​യി ബം​ഗ​ളൂ​രു ഇ​ട​വ​ക വി​കാ​രി ഫാ.​തോ​മ​സ് കൊ​ച്ചു​പു​ത്ത​ൻ​പു​ര​യ്ക്ക​ലി​നെയാണ് നിയമിച്ചിരിക്കുന്നത്.


Related Articles »