India - 2025
കുടിവെള്ളത്തിനായി അലയുന്ന സമൂഹത്തിന്റെ കാഴ്ച വിദൂരമല്ല: കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ്
സ്വന്തം ലേഖകന്‍ 01-06-2017 - Thursday
തിരുവനന്തപുരം: ജലത്തിന്റെ സംരക്ഷണത്തിനായി നാം മുന്നിട്ടിറങ്ങിയില്ലെങ്കിൽ കുടിവെള്ളത്തിനായി അലയുന്ന ഒരു സമൂഹത്തിന്റെ കാഴ്ച വിദൂരമല്ലെന്നു മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ജല ജാഗ്രതാ സേനയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു കർദിനാൾ.
ഭൂമി പൊതുഭവനമാണെന്ന മാർപാപ്പയുടെ വാക്കുകളെ ഒരോ നിമിഷവും ഓർക്കണം. ഭൂമിയിലെ ജലവും ജലസ്രോതസുകളും സംരക്ഷിച്ച് അടുത്ത തലമുറയ്ക്ക് കൈമാറുകയാണ് നമ്മുടെ കർത്തവ്യമെന്നും കർദിനാൾ ഓർമിപ്പിച്ചു. കെ. മുരളീധരൻ എംഎൽഎ, കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജോർജ് വെട്ടിക്കാട്ടിൽ, നഗരസഭ കൗണ്‍സിലർ ജോണ്സണ് ജോസഫ്, ഫാ. ബോവസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.