Events - 2025
സർഗ്ഗവാസനകൾ ദൈവമഹത്വത്തിന്: സെഹിയോൻ യൂറോപ്പ് മ്യൂസിക്ക് മിനിസ്ട്രി നിങ്ങളെ ക്ഷണിക്കുന്നു
സോജി ബിജോ 01-06-2017 - Thursday
കല ജന്മസിദ്ധം എന്നതിനേക്കാളേറെ ദൈവീകം എന്നാണ് അറിയപ്പെടുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഒരു കലാകാരന്‍ എപ്പോഴും ദൈവത്തിന്‍റെ പ്രത്യേക കരവിരുതിന്റെ പ്രതീകമാണ്. പലപ്പോഴും കല വളരുന്നത് അവസരം ഉണ്ടാകുമ്പോഴാണ്. പലര്‍ക്കും കിട്ടാത്തതും അതുതന്നെ, കിട്ടുന്ന അവസരമോ മറ്റുള്ളവരുടെ നന്മയ്ക്ക് ഉതകുമെന്ന് വിശ്വസിക്കുന്നതേയില്ല. ദൈവം നല്കിയ കഴിവുകള്‍ അവിടുത്തെ മഹത്വത്തിനായി ഉപയോഗിക്കണമെന്നു ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം.
പരിശുദ്ധാത്മപ്രേരണയാൽ നയിക്കപ്പെടുന്ന സെഹിയോൻ മ്യൂസിക്ക് മിനിസ്റ്റ്രിയെ പരിചയപ്പെടുത്തുന്ന വീഡിയോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
യുകെ കേന്ദ്രമാക്കി യൂറോപ്പിലാകമാനവും മറ്റ് ഭൂഖണ്ഡങ്ങളിലും ഈശോയ്ക്ക് വേണ്ടി തങ്ങളുടെ കഴിവുകള്‍ ഉപകാരപ്പെടുത്തുന്ന സെഹിയോന്‍ യുകെ നിങ്ങളുടെ കലകളെ സ്വാഗതം ചെയ്യുന്നു. നാളെയുടെ യുവതിടമ്പുകളായ നിങ്ങള്‍ക്ക് വരാന്‍ പോകുന്ന തലമുറകള്‍ക്ക് ഈശോയുടെ സ്നേഹം പകര്‍ന്ന് നല്കാന്‍, ഇന്നത്തെ തലമുറ നേരിടുന്ന വെല്ലുവിളികള്‍ക്ക് ശക്തമായ മറുപടി നല്കാന്‍, ഗാനങ്ങള്‍ ആലപിക്കുന്നവരെയും വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്നവരെയും സെഹിയോന്‍ മ്യൂസിക് മിനിസ്ട്രി സസ്നേഹം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
സോജി ബിജോ
07415 513960
