India - 2025

സീറോ മലബാര്‍ സഭയിലെ സാമൂഹ്യശുശ്രൂഷകരുടെ നേതൃസംഗമം നാളെ

സ്വന്തം ലേഖകന്‍ 08-06-2017 - Thursday

കൊ​ച്ചി: സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ അ​തി​രൂ​പ​ത​ക​ളി​ലേ​യും രൂ​പ​ത​ക​ളി​ലേ​യും സ​ന്യാ​സ-സ​മ​ർ​പ്പി​ത സ​മൂ​ഹ​ങ്ങ​ളി​ലേയും വി​വി​ധ സാ​മൂ​ഹ്യ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​വ​രു​ടെ സം​ഗ​മം നാ​ളെ ന​ട​ക്കും. കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ലാണ് സംഗമം നടക്കുക. മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യും. സീ​റോ മ​ല​ബാ​ർ സോ​ഷ്യ​ൽ ഡെ​വ​ല​പ്മെ​ന്‍റ് നെ​റ്റ്‌​വ​ർ​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ചെ​യ​ർ​മാ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മാ​ർ സെ​ബാ​സ്റ്റ്യ​ൻ എ​ട​യ​ന്ത്ര​ത്ത്, മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ, ഫാ. ​ആ​ന്‍റ​ണി കൊ​ല്ല​ന്നൂ​ർ, ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്, ബീ​ന സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണ​ങ്ങ​ൾ ന​ട​ത്തും. സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ ഉ​പ​വി-​സാ​മൂ​ഹ്യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കോ​ഒാർ​ഡി​നേ​റ്റ് ചെ​യ്യു​ന്ന​തി​നാ​യി സി​ന​ഡ് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന സീ​റോ മ​ല​ബാ​ർ സോ​ഷ്യ​ൽ ഡെ​വ​ല​പ്മെ​ന്‍റ് നെ​റ്റ്‌​വ​ർ​ക്ക് (സ്പ​ന്ദ​ൻ)​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് "സ്പ​ന്ദ​ൻ’ ലോ​ഗോ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി പ്ര​കാ​ശ​നം ചെ​യ്യും.


Related Articles »