India - 2025

വിമാന ദുരന്തത്തിൽ സീറോ മലബാര്‍ സഭ മേജർ ആർച്ച് ബിഷപ്പ് ദുഃഖം രേഖപ്പെടുത്തി

പ്രവാചകശബ്ദം 13-06-2025 - Friday

കൊച്ചി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ സീറോ മലബാര്‍ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നതിലും പരിക്കേറ്റവർക്ക്‌ മികച്ച പരിചരണം ഉറപ്പാക്കുന്നതിലും ഭരണ സംവിധാനങ്ങൾ കാര്യക്ഷമത പ്രകടിപ്പിക്കുമെന്നതിൽ മാർ റാഫേൽ തട്ടിൽ പിതാവ് പ്രതീക്ഷ രേഖപ്പെടുത്തി. ദുരന്തത്തിന്റെ ആഘാതത്തിൽ കഴിയുന്ന എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു. ഇന്നലെ ജൂൺ പന്ത്രണ്ടാം തീയതി അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട ബോയിങ് 787 വിമാനം തകർന്നുവീണു ഇതുവരെ 269 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.