Events
രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ: ബഥേലിൽ വീണ്ടുമൊരു പന്തക്കുസ്താനുഭവ ശുശ്രൂഷ: ഫാ.സോജി ഓലിക്കലിനൊപ്പം മാർ സ്രാമ്പിക്കലും റെജി കൊട്ടാരവും
ബാബു ജോസഫ് 09-06-2017 - Friday
ബർമിങ്ഹാം: പന്തക്കുസ്താ വാരത്തിലെ രണ്ടാംശനിയാഴ്ച്ച കൺവെൻഷനിൽ വീണ്ടുമൊരു പന്തക്കുസ്താനുഭവത്തിനായി ബഥേൽ ഒരുങ്ങി. ആയിരങ്ങളുടെ പ്രാർത്ഥനയാൽ നയിക്കപ്പെടുന്ന കൺവെൻഷൻ നാളെ രാവിലെ 8 ന് ആരംഭിക്കുമ്പോൾ , റവ.ഫാ. സോജി ഓലിക്കലിനൊപ്പം ഇത്തവണ അഭിഷേക ശുശ്രൂഷയുമായി വീണ്ടും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ, പ്രശസ്‌ത വചനപ്രഘോഷകനും കാലഘട്ടത്തിൻറെ ദൈവികോപകരണമായിക്കൊണ്ട് അടയാളങ്ങളും അത്‍ഭുതങ്ങളും സാധ്യമാക്കുവാൻ ദൈവം തെരഞ്ഞെടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന വിടുതൽ ശുശ്രൂഷകനുമായ ബ്രദർ റെജി കൊട്ടാരം എന്നിവരും വചനവേദിയിലെത്തും.
അത്ഭുതങ്ങളും ,അടയാളങ്ങളും, ശക്തമായ വിടുതലും രോഗശാന്തിയും മനഃപരിവർത്തനവുമായി ഈ ദൈവിക ശുശ്രൂഷയിൽ സംഭവിക്കുമ്പോൾ , അനേകം വ്യക്തികൾക്കും കുടുംബങ്ങൾക്കും അവ ആശ്വാസമാകുമ്പോൾ , അത് യൂറോപ്യൻ നവസുവിശേഷവത്ക്കരണപാതയിൽ മുന്നോട്ടുള്ള ചുവടുവയ്പ്പിന് സഹായകമായിത്തീരുന്നു.
കൺവെൻഷനെപ്പറ്റിയുള്ള വീഡിയോ കാണാം
അഞ്ചുവയസുമുതൽ വിവിധ പ്രായക്കാരായ കുട്ടികൾക്ക് പ്രത്യേക ക്ലാസ്സുകളും അനുബന്ധ ശുശ്രൂഷകളും നടക്കുമ്പോൾ യഥാർത്ഥ ദൈവികസ്വാതന്ത്ര്യം പ്രതിപാദിക്കുന്ന പ്രത്യേക " ടീൻ റിവൈവൽ കൺവെൻഷൻ " ഇത്തവണ ടീനേജുകാർക്കായി നടക്കുന്നു .കുട്ടികൾക്കായി കിങ്‌ഡം റെവലേറ്റർ മാഗസിൻ സൗജന്യമായി കൺവെൻഷനിൽ വിതരണം ചെയ്യുന്നു.
രാവിലെ മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4നു ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും . ഏതൊരാൾക്കും മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരിക്കുവാനും സ്പിരിച്വൽ ഷെയറിങ്ങിനും സൗകര്യമുണ്ടായിരിക്കും .ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ , മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ , ബുക്കുകൾ , പ്രാർത്ഥനാ ഉപകരണങ്ങൾ എന്നിവയടങ്ങിയ "എൽഷദായ് " സെന്റർ കൺവെൻഷനിൽ പ്രവർത്തിക്കുന്നതാണ്.
അഭിഷേക നിറവിനാൽ വരദാനഫലങ്ങൾ വർഷിക്കപ്പെടുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കു ഫാ. സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും ഏവരെയും ഒരിക്കല്‍ കൂടി ക്ഷണിക്കുകയും പ്രത്യേക പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുകയും ചെയ്യുന്നു.
സ്ഥലം:
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മ്മിംഗ്ഹാം
B70 7JW
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷാജി: 07878149670
അനീഷ്: 07760254700
കണ്‍വെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്:
ടോമി ചെമ്പോട്ടിക്കൽ: 07737935424.
