India - 2025
പാലാ രൂപതാ കൗൺസിലുകളുടെ ഉദ്ഘാടനം നാളെ
സ്വന്തം ലേഖകന്‍ 19-06-2017 - Monday
പാലാ: പാലാരൂപതയുടെ പന്ത്രണ്ടാം പ്രസ്ബിറ്ററൽ കൗണ്‍സിലിന്റെയും പാസ്റ്ററൽ കൗണ്‍സിലിന്റെയും ഉദ്ഘാടനവും പ്രഥമ സമ്മേളനവും നാളെ (ജൂണ്‍ 20) നടക്കും. അരുണാപുരത്തുള്ള അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടില്‍ രാവിലെ 10 മണിക്കാണ് പരിപാടി ആരംഭിക്കുക. സമിതികളുടെ പ്രവർത്തനോദ്ഘാടനം സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിക്കും. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും.
