India - 2025
സത്യദീപത്തിന്റെ നവതി സമാപനം ഇന്ന്
സ്വന്തം ലേഖകന് 02-07-2017 - Sunday
കൊച്ചി: സത്യദീപം വാരികയുടെ നവതിയാഘോഷ സമാപനവും മാധ്യമ അവാർഡുദാനവും ഇന്ന് കലൂർ റിന്യുവൽ സെന്ററിൽ നടക്കും. ഉച്ചകഴിഞ്ഞു 2.30നു നടക്കുന്ന പൊതുസമ്മേളനം സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം.സൂസപാക്യം അനുഗ്രഹപ്രഭാഷണവും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് മുഖ്യപ്രഭാഷണവും നടത്തും.
