India - 2026
കെആര്‍എല്‍സി ജനറല്‍ അസംബ്ലി പാലാരിവട്ടം പിഓസിയില്‍
സ്വന്തം ലേഖകന്‍ 09-07-2017 - Sunday
കൊച്ചി:കേരള റീജൺ ലാറ്റിൻ കാത്തലിക് കൗണ്‍സിലിന്റെ മുപ്പതാം ജനറൽ അസംബ്ലി പാലാരിവട്ടം പിഒസിയിൽ നടക്കും. 14, 15, 16 തീയതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ 'കേരളസഭയുടെ പ്രേഷിതമുഖം' എന്ന പ്രമേയമാണ് ചർച്ച ചെയ്യുന്നത്. കേരളത്തിലെ 12 രൂപതകളിൽനിന്നുള്ള മെത്രാന്മാരും അല്മായ സന്യസ്തപ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും. അസംബ്ലിയില്‍ കേരളത്തിലെ 12000 ഓളം കുടുംബയൂണിറ്റിലെ പ്രതിനിധികൾ പങ്കെടുക്കുന്ന മിഷൻ കോണ്‍ഗ്രസിന്റെ ഒരുക്കങ്ങൾ വിശകലനം ചെയ്യും. സമകാലിക രാഷ്ട്രീയസംഭവവികാസങ്ങളും സമ്മേളനത്തില്‍ ചർച്ചയാകും.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate

















