India - 2025

പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അതിരുകള്‍ നിശ്ചയിക്കുവാനുള്ള പ്രവണത അപകടകരം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

സ്വന്തം ലേഖകന്‍ 09-07-2017 - Sunday

ബാംഗ്ലൂർ: പ​​രി​​ശു​​ദ്ധാ​​ത്മാ​​വി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് അ​​തി​​രു​​ക​​ളും പ​​രി​​ധി​​ക​​ളും നി​​ശ്ച​​യി​​ക്കാ​​നു​​ള്ള പ്ര​​വ​​ണ​​ത​​യാ​​ണു പ​​ല​​പ്പോ​​ഴും സ​​ങ്കു​​ചി​​ത ചി​​ന്താ​​ഗ​​തി​​ക​​ൾ​​ക്കു വ​​ഴി​​യൊ​​രു​​ക്കു​​ന്ന​​തെന്ന്‍ അ​​ഖി​​ലേ​​ന്ത്യാ മെ​​ത്രാ​​ൻ സ​​മി​​തി​​യു​​ടെ ദൈ​​വ​​ശാ​​സ്ത്ര ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്. ബാംഗ്ലൂരില്‍ നടക്കുന്ന അ​​ഖി​​ലേ​​ന്ത്യാ ദൈ​​വ​​ശാ​​സ്ത്ര സ​​മ്മേ​​ള​​നത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം.

ഓ​​രോ വ്യ​​ക്തി​​യു​​ടെ​​യും കാ​​ഴ്ച​​പ്പാ​​ടു​​ക​​ളി​​ലെ ന​​വീ​​ക​​ര​​ണ​​മാ​​ണ് സ​​ഭ​​യു​​ടെ​​യും ലോ​​ക​​ത്തി​​ന്‍റെ​​യും ന​​വീ​​ക​​ര​​ണ​​ത്തി​​ന് നി​​മി​​ത്ത​​മാ​​കുന്നത്. പ​​രി​​ശു​​ദ്ധാ​​ത്മാ​​വി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് അ​​തി​​രു​​ക​​ളും പ​​രി​​ധി​​ക​​ളും നി​​ശ്ച​​യി​​ക്കാ​​നു​​ള്ള പ്ര​​വ​​ണ​​ത​​യാ​​ണു പ​​ല​​പ്പോ​​ഴും സ​​ങ്കു​​ചി​​ത ചി​​ന്താ​​ഗ​​തി​​ക​​ൾ​​ക്കു വ​​ഴി​​യൊ​​രു​​ക്കു​​ന്ന​​ത്. സ​​ഭ​​യി​​ൽ പ്ര​​ത്യേ​​ക വ​​ര​​ദാ​​ന​​ങ്ങ​​ൾ ല​​ഭി​​ച്ച​​വ​​ർ ന​​ട​​ത്തു​​ന്ന ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്കു സു​​വി​​ശേ​​ഷ​​വ​​ത്ക​​ര​​ണ​​ത്തി​​നും സ​​ഭാ​​ന​​വീ​​ക​​ര​​ണ​​ത്തി​​നും പു​​തി​​യ ദി​​ശാ​​ബോ​​ധം ന​​ൽ​​കാ​​ൻ ക​​രു​​ത്തു​​ണ്ടെന്നും ബി​​ഷ​​പ് ചൂ​​ണ്ടി​​ക്കാ​​ട്ടി.

സൃ​​ഷ്ടി​​യി​​ലൂ​​ടെ മ​​നു​​ഷ്യ​​കു​​ലം മു​​ഴു​​വ​​നു​​മാ​​യും ഗാ​​ഢ​​ബ​​ന്ധ​​ത്തി​​ലാ​​യ ദൈ​​വാ​​ത്മാ​​വു​​ത​​ന്നെ​​യാ​ണു സ​​ഭ​​യി​​ൽ വി​​വി​​ധ ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്കാ​​യി വി​​ശ്വാ​​സി​​ക​​ളെ ഒ​​രു​​ക്കു​​ന്നതെന്ന്‍ സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭാ​​ധ്യ​​ക്ഷ​​ൻ ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി പറഞ്ഞു. അ​​തി​​നാ​​ൽ സ​​ഭ​​യ്ക്കു വെ​​ളി​​യി​​ലും പ്ര​​വ​​ർ​​ത്ത​​ന​​നി​​ര​​ത​​മാ​​യ പ​​രി​​ശു​​ദ്ധാ​​ത്മാ​​വി​​ന്‍റെ സ്വ​​രം തി​​രി​​ച്ച​​റി​​യ​​ണ​​മെ​​ന്നു സ​​മാ​​പ​​ന സ​​ന്ദേ​​ശ​​ത്തി​​ൽ സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭാ​​ധ്യ​​ക്ഷ​​ൻ ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി ഓര്‍മ്മിപ്പിച്ചു.

ദൈ​​വ​​ശാ​​സ്ത്ര സ​​മ്മേ​​ള​​ന​​ത്തി​​ൽ വി​​ശാ​​ഖ​​പ​​ട്ട​​ണം ആ​​ർ​​ച്ചു​​ബി​​ഷ​​പ് പ്ര​​കാ​​ശ് മ​​ല്ല​​വ​​ര​​പ്പ്, പൂ​​ന ബി​​ഷ​​പ് തോ​​മ​​സ് ദാ​​ബ്രെ, മൂ​​വാ​​റ്റു​​പു​​ഴ ബി​​ഷ​​പ് ഏ​​ബ്ര​​ഹാം മാ​​ർ യൂലി​​യോ​​സ്, റ​​വ.​​ഡോ. മാ​​ത്യു വെ​​ള്ളാ​​നി​​ക്ക​​ൽ, റ​​വ.​​ഡോ. സ്റ്റീ​​ഫ​​ൻ ഫെ​​ർ​​ണാ​​ണ്ട​​സ്, റ​​വ.​​ഡോ. ജോ​​സ​​ഫ് വ​​ല്ലി​​യാ​​ട്ട്, റ​​വ.​​ഡോ. ഫ്രാ​​ൻ​​സി​​സ് ഗോ​​ണ്‍​സാ​​ൽ​​വ​​സ്, റ​​വ.​​ഡോ. ജോ​​സ​​ഫ് ലോ​​ബോ, റ​​വ.​​ഡോ. പോ​​ളി മ​​ണി​​യാ​​ട്ട് എ​​ന്നി​​വ​​ർ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളെ ആ​​ധാ​​ര​​മാ​​ക്കി പ്ര​​ബ​​ന്ധ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചു.

മെ​​ത്രാ​​ൻ പ​​ദ​​വി​​യി​​ൽ 40 വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​ക്കി​​യ ആ​​ർ​​ച്ച്​​ബി​​ഷ​​പ് ഏ​​ബ്ര​​ഹാം വി​​രു​​ത്തികു​​ള​​ങ്ങ​​ര​​യെ ദൈ​​വ​​ശാ​​സ്ത്ര സ​​മ്മേ​​ള​​നം ആ​​ദ​​രി​​ച്ചു.അ​​ഖി​​ലേ​​ന്ത്യാ ദൈ​​വ​​ശാ​​സ്ത്ര സ​​മ്മേ​​ള​​ന​​ത്തി​​നു വേ​​ദി​​യൊ​​രു​​ക്കി​​യ​​തു സി​ബി​സി​ഐ​​യു​​ടെ പ​​ഠ​​ന​​കേ​​ന്ദ്ര​​മാ​​യ ബാം​​ഗ​​ളൂ​​ർ എ​​ൻ​​ബി​​സി​​എ​​ൽ​​സി​​യാ​​ണ്.


Related Articles »