India - 2025

മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്‍റിന്റെ നേതൃത്വത്തില്‍ പദയാത്ര ആരംഭിച്ചു

സ്വന്തം ലേഖകന്‍ 11-07-2017 - Tuesday

പ​ത്ത​നം​തി​ട്ട: ദൈ​വ​ദാ​സ​ൻ ആ​ർ​ച്ച്ബി​ഷ​പ് ഗീ​വ​ർ​ഗീ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ 64-ാം ഓ​ർ​മ​പ്പെ​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെ​ന്‍റ് നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന 40-ാമ​ത് തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര ആരംഭിച്ചു. റാ​ന്നി പെ​രു​നാ​ട് കു​രി​ശു​മ​ല ദേ​വാ​ല​യ​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച പദയാത്രയ്ക്ക് മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വയാണ് നേ​തൃ​ത്വം ന​ൽ​കുന്നത്.

കാ​ഷാ​യ​വ​സ്ത്ര​ധാ​രി​ക​ളാ​യ തീ​ർ​ഥാ​ട​ക​ർ കൈ​യി​ൽ ജ​പ​മാ​ല​യും വ​ഹിച്ചാണ് പ്രാ​ർത്ഥനാ​പൂര്‍വ്വം പദയാത്രയില്‍ പങ്കെടുക്കുന്നത്. 14നു ​വൈ​കു​ന്നേ​രം പ​ദ​യാ​ത്ര തി​രു​വ​ന​ന്ത​പു​രം പ​ട്ടം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ക​ബ​റി​ങ്ക​ലെ​ത്തി​ച്ചേ​രും. പെ​രു​നാ​ട് കു​രി​ശു​മ​ല​യി​ലെ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണ് പ​ദ​യാ​ത്ര​യ്ക്കു തു​ട​ക്കം കു​റി​ച്ച​ത്. ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ കു​ർ​ബാ​ന​യ്ക്കു മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം, പൂ​ന- ക​ട്ട​ക് എ​ക്സാ​ർ​ക്കേ​റ്റ് അ​ധ്യ​ക്ഷ​ൻ തോ​മ​സ് മാ​ർ അ​ന്തോ​ണി​യോ​സ്, തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട രൂ​പ​ത മു​ഖ്യ​വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​ണ്‍ തു​ണ്ടി​യ​ത്ത്, റ​വ.​ജോ​സ് ചാ​മ​ക്കാ​ലാ​യി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, റ​വ.​ഡോ.​കു​ര്യാ​ക്കോ​സ് ത​ട​ത്തി​ൽ തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.


Related Articles »