India - 2025
ജിഎസ്ടിയുടെ പേരിലുള്ള കൊള്ള തടയാന്‍ നടപടി വേണം: കത്തോലിക്ക കോണ്‍ഗ്രസ്
സ്വന്തം ലേഖകന്‍ 11-07-2017 - Tuesday
പാലാ: കർഷകരെയും സാധാരണക്കാരെയും ജിഎസ്ടിയുടെ പേരിൽ കൊള്ളയടിക്കുന്ന പ്രവണത തടയണമെന്നു കത്തോലിക്ക കോൺഗ്രസ് പാലാ രൂപത നേതൃസമ്മേളനം. ജിഎസ്ടിയെ തുടര്‍ന്നു നിത്യോപയോഗ സാധനങ്ങൾക്കുൾപ്പെടെ വൻ വിലവർധനയാണ് വിപണിയിൽ സംഭവിച്ചിരിക്കുന്നത്. വിലക്കയറ്റം തടയാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നു സമ്മേളനം ആവശ്യപ്പെട്ടു.
പല സാധനങ്ങൾക്കും എംആർപിയേക്കാൾ കൂടുതൽ പണം ഈടാക്കുന്നുണ്ട്. പല സാധനങ്ങൾക്കും വൻതോതിൽ വില വർധിപ്പിക്കുകയാണ്. കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കർഷകർക്കു കൂടുതൽ ദുരിതമാണു കേന്ദ്രസംസ്ഥാന സർക്കാരുകൾ വരുത്തിവച്ചിരിക്കുന്നത്. വിലയിടിവിലും സാമ്പത്തിക പ്രതിസന്ധിയിലും ചെറുകിട റബർ കർഷകർക്ക് ആശ്വാസമായിരുന്ന റബർ ഉത്തേജകപദ്ധതി നിർത്തലാക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം ഉപേക്ഷിക്കണം.
സമ്മേളനത്തില്‍ പ്രസിഡന്റ് സാജു അലക്സ് അധ്യക്ഷത വഹിച്ചു. രാജീവ് കൊച്ചുപറമ്പിൽ, സാബു പൂണ്ടിക്കുളം, എമ്മാനുവൽ നിധീരി, ബേബിച്ചൻ അഴിയാത്ത്, ബെന്നി പാലക്കത്തടം, ജോസ് വട്ടുകുളം, ജോസ് പുത്തൻകാലാ, ജോസഫ് പരുത്തി, ജോയി കണിപറന്പിൽ എന്നിവർ പ്രസംഗിച്ചു.
