Events - 2026

"ദൈവപരിപാലനയുടെ ജീവിക്കുന്ന അടയാളം" ഫാ. ജെയിംസ് മഞ്ഞാക്കൽ വീണ്ടും യുകെയിൽ: ഫാ.സോജി ഓലിക്കലിനൊപ്പം ബൈബിൾ കൺവെൻഷൻ ആഗസ്റ്റ് 25 മുതൽ

ബാബു ജോസഫ് 11-07-2017 - Tuesday

ബർമിംങ്ഹാം: നവസുവിശേഷവത്കരണരംഗത്തെ " ജീവിക്കുന്ന അത്ഭുതം " മഞ്ഞക്കലച്ചൻ വീണ്ടും യുകെയിൽ. ദൈവപരിപാലനയുടെ ജീവിക്കുന്ന അടയാളമായി,ദേശഭാഷാവ്യത്യാസമില്ലാതെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ലോകപ്രശസ്ത സുവിശേഷപ്രഘോഷകൻ റവ.ഫാ. ജെയിംസ് മഞ്ഞാക്കൽ യുകെയിലെമ്പാടുമുള്ള നിരവധിപേരുടെ അഭ്യർത്ഥനയെത്തുടർന്ന് തന്റെ അത്ഭുതാവഹകമായ ജീവിതസാക്ഷ്യവും , പ്രേഷിതദൌത്യവുമായി വീണ്ടും യു കെ യിൽ എത്തുന്നു.

സെഹിയോൻ യൂറോപ്പ് അഭിഷേകാഗ്നി മിനിസ്റ്റ്രീസ് ഓഗസ്റ്റ് 25 മുതൽ 28 വരെ തിയതികളിലായി ഒരുക്കുന്ന ധ്യാനം ഫാ .മഞ്ഞാക്കലും ഫാ സോജി ഓലിക്കലും നയിക്കും. നവ സുവിശേഷവത്കരണത്തിന്റെ പാതയിൽ ദൈവീക സ്നേഹത്തിന്റെ പര്യായമായ രണ്ടു ആത്മീയ നേതൃത്വങ്ങൾ നയിക്കുന്ന കൺവെൻഷൻ എല്ലാ ദിവസങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് നടക്കുക.

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ,അന്യഭാഷാസംസ്കാരങ്ങളിൽ പരിശുദ്ധാത്മാഭിഷേകത്താൽ സധൈര്യം കടന്നുകയറി യേശുക്രിസ്തുവിൽ ആത്മാക്കളെ നേടിക്കൊണ്ടിരിക്കുന്ന രണ്ട് അഭിഷിക്തകരങ്ങൾ കൈകോർക്കുന്ന ഇംഗ്ലീഷിൽ നടത്തപ്പെടുന്ന ഈ ശുശ്രൂഷയിലേക്ക് (25-28 തിയതികളിലേക്ക്) www.sehionuk.org എന്ന വെബ്സൈറ്റിൽ നേരിട്ട് രജിസ്റ്റർ ചെയ്യാം. സെഹിയോൻ കുടുംബം ഫാ.സോജി ഓലിക്കൽ,ഫാ ഷൈജു നടുവത്താനി എന്നിവരുടെ നേതൃത്വത്തിൽ കൺവെൻഷനായുള്ള ഒരുക്കങ്ങൾ നടത്തിവരുന്നു.കൺവെൻഷനിൽ ഒരാൾക്ക് ഒരു ദിവസത്തേക്ക്‌ 5 പൗണ്ട്‌ നിരക്കിൽ 20 പൗണ്ടാണ്‌ രെജിസ്ട്രേഷൻ ഫീസ് .

അഡ്രസ്സ്

ST.TERESA OF THE INFANT JESUS CHURCH
WOLVERHAMPTON
WV46B2

കൂടുതൽ വിവരങ്ങൾക്ക്:

സണ്ണി ജോസഫ്. 07877290779
പ്രോസ്പർ ഡി ജോമൊ.07728921567

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ / UPI വഴി നേരിട്ട്:

Name
PRAVACHAKA SABDAM MISSION TRUST
A/c No.
120028904002
IFSC
CNRB0003870
Bank
CANARA BANK, AYARKUNNAM, KOTTAYAM
UPI
8075161181 (GPay / PhonePe / Paytm / any UPI app)

Related Articles »