India - 2025
നേഴ്സുമാര്‍ക്ക് ന്യായമായ വേതനം ഉറപ്പ് വരുത്തണം: സീറോ മലബാര്‍ മാതൃവേദി
സ്വന്തം ലേഖകന്‍ 13-07-2017 - Thursday
മൂവാറ്റുപുഴ: നേഴ്സുമാരുടെ അവസ്ഥ മനസ്സിലാക്കി അവർക്ക് ന്യായമായ ശമ്പളം ഉറപ്പുവരുത്തണമെന്നു സീറോ മലബാർ മാതൃവേദി സർക്കാരിനോട് ആവശ്യപ്പെട്ടു. ലക്ഷങ്ങൾ ചെലവഴിച്ച് പഠനം പൂർത്തിയാക്കിയതിനുശേഷം ബാങ്കിലെ കടം പോലും അടച്ചു തീർക്കാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും ഇതിന് പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. കത്തോലിക്കാ ആശുപത്രികളിലെ നഴ്സുമാരുടെ വേതനം പരിഷ്കരിക്കാൻ മുൻകൈയെടുത്ത കെസിബിസിയെ മാതൃവേദി അഭിനന്ദിച്ചു.
പനിബാധിച്ച് സാധാരണക്കാർ മരണമടയുന്ന സമയത്ത് സമരം അവസാനിപ്പിച്ച് സേവന സന്നദ്ധരാകേണ്ടത് നഴ്സുമാരുടെ ധാർമിക ഉത്തവാദിത്വമാണെന്നു മാതൃവേദി ചൂണ്ടിക്കാട്ടി. യോഗത്തിൽ മാതൃവേദി ദേശീയ പ്രസിഡന്റ് ഡെൽസി ലൂക്കാച്ചൻ നമ്പ്യാപറന്പിൽ അധ്യക്ഷത വഹിച്ചു.
ദേശീയ ഡയറക്ടർ റവ. ഡോ. ജോസഫ് കൊച്ചുപറന്പിൽ, റാണി തോമസ് പാലാട്ടി, ജിജി ജേക്കബ് പുളിയംകുന്നേൽ, മേരി സെബാസ്റ്റ്യൻ കുരിവേലിൽ, സിസിലി ബേബി പുഷ്പകുന്നേൽ, ഷൈനി സജി പീടികപറന്പിൽ, ട്രീസ സെബാസ്റ്റ്യൻ ഞരളക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.
