India - 2025

സഭയുടെ പ്രേഷിതദൗത്യമെന്നത് വൈദികരുടെയും സന്യസ്ഥരുടെയും മാത്രം ചുമതലയല്ല: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

സ്വന്തം ലേഖകന്‍ 15-07-2017 - Saturday

കൊ​​​ച്ചി: ക​​​ത്തോ​​​ലി​​​ക്ക സ​​​ഭ​​​യു​​​ടെ പ്രേ​​​ഷി​​​ത​​​ദൗ​​​ത്യ​​​മെ​​​ന്ന​​​തു മെ​​​ത്രാ​​​ന്മാ​​​രു​​​ടെ​​​യും വൈ​​​ദി​​​ക​​​രു​​​ടെ​​​യും സ​​​ന്യ​​​സ്ത​​​രു​​​ടെ​​​യും മാ​​​ത്രം ചു​​​മ​​​ത​​​ല​​​യ​​​ല്ലായെന്ന്‍ കേ​​​ര​​​ള റീ​​​ജ​​​ണ്‍ ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ലി​​​ൽ (കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി) പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം. പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ച കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി​​​യു​​​ടെ മു​​​പ്പ​​​താ​​​മ​​​ത് ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി​​​യി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. അ​​​ല്മാ​​​യ​​​രു​​​ടേയും ദൗ​​​ത്യ​​​മാ​​​യി സു​​​വി​​​ശേ​​​ഷ വേ​​​ല മാ​​​റു​​​മ്പോ​​​ഴാ​​​ണു സ​​​ഭ​​​യു​​​ടെ പ്രേ​​​ഷി​​​ത​​​മു​​​ഖം കൂ​​​ടു​​​ത​​​ൽ തെ​​​ളി​​​മ​​​യു​​​ള്ള​​​താ​​​വു​​​ന്ന​​​തെ​​​ന്നും അദ്ദേഹം പറഞ്ഞു.

ക​​​ത്തോ​​​ലി​​​ക്ക സ​​​ഭ​​​യു​​​ടെ പ്രേ​​​ഷി​​​ത​​​ദൗ​​​ത്യ​​​മെ​​​ന്ന​​​തു മെ​​​ത്രാ​​​ന്മാ​​​രു​​​ടെ​​​യും വൈ​​​ദി​​​ക​​​രു​​​ടെ​​​യും സ​​​ന്യ​​​സ്ത​​​രു​​​ടെ​​​യും മാ​​​ത്രം ചു​​​മ​​​ത​​​ല​​​യ​​​ല്ല. ബു​​​ദ്ധി​​​മാ​​​ന്മാ​​​രും വി​​​വേ​​​കി​​​ക​​​ളും പ​​​ല​​​പ്പോ​​​ഴും സ​​​മൂ​​​ഹ​​​ത്തെ വ​​​ള​​​ച്ചൊ​​​ടി​​​ച്ച് സ​​​ങ്കീ​​​ർ​​​ണ​​​മാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​താ​​​യി തോ​​​ന്നി​​​യി​​​ട്ടു​​​ണ്ട്. യേ​​​ശു ത​​​ന്‍റെ ശി​​​ഷ്യ​​​രെ പ​​​രി​​​ശീ​​​ലി​​​പ്പി​​​ച്ച​​​തു പോ​​​ലെ പ്രേ​​​ഷി​​​ത​​​പ​​​രി​​​ശീ​​​ല​​​നം ല​​​ളി​​​ത​​​വും സു​​​ന്ദ​​​ര​​​വു​​​മാ​​​യി​​​രി​​​ക്ക​​​ണം. ബിഷപ്പ് പറഞ്ഞു.

സ​​​ഭ​​​യു​​​ടെ പ്രേ​​​ഷി​​​ത​​​മു​​​ഖ​​​മെ​​​ന്നു പ​​​റ​​​യു​​​ന്ന​​​ത് ക്രി​​​സ്തു​​​വി​​​ന്‍റെ സ്നേ​​​ഹം പ​​​ങ്കു​​​വ​​​യ്ക്ക​​​ലാണെന്ന് സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത എം.​​​ജി. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ പൗ​​​ലോ​​​സ് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ് ചെ​​​യ​​​ർ അ​​​ധ്യ​​​ക്ഷ​​​ൻ റ​​​വ. ഡോ. ​​​കെ.​​​എം. ജോ​​​ർ​​​ജ് പ​​​റ​​​ഞ്ഞു. ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പാ സം​​​സാ​​​രി​​​ക്കു​​​ന്ന​​​ത് ക​​​ത്തോ​​​ലി​​​ക്ക​​​ർ​​​ക്കു വേ​​​ണ്ടി​​​യോ, ക്രൈ​​​സ്ത​​​വ​​​ർ​​​ക്കു വേ​​​ണ്ടി​​​യോ മാ​​​ത്ര​​​മ​​​ല്ല, ലോ​​​ക​​​ത്തി​​​നു മു​​​ഴു​​​വ​​​നു​​​വേണ്ടിയാണെന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സമ്മേളനത്തില്‍ കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ൽ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ത്തു.

ക​​​ർ​​​മ​​​ലീ​​​ത്ത സ​​​ഭ മ​​​ഞ്ഞു​​​മ്മ​​​ൽ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ റ​​​വ. ഡോ. ​​​അ​​​ഗ​​​സ്റ്റി​​​ൻ മു​​​ള്ളൂ​​​ർ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. വ​​​രാ​​​പ്പു​​​ഴ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ, കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​ബി​​​സി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ബി​​​ഷ​​​പ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​ക്ക​​​ൽ തുടങ്ങീ നിരവധി പ്രമുഖര്‍ പ്രസംഗിച്ചു.

മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സ്’ ബി​​​സി​​​സി ക​​​ണ്‍​വ​​ൻ​​​ഷ​​​ൻ 2017’ മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ളു​​​ടെ അ​​​വ​​​ലോ​​​ക​​​നം കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി അ​​​സോ​​​സി​​​യേ​​​റ്റ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ൽ ന​​​ട​​​ത്തി. സംസ്ഥാനത്തെ 12 ല​​​ത്തീ​​​ൻ രൂ​​​പ​​​ത​​​ക​​​ളി​​​ലെ​​​യും ബി​​​ഷ​​​പ്പു​​​മാ​​​രും വൈ​​​ദി​​​ക, സ​​​ന്യ​​​സ്ത, അ​​​ല്​​​മാ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം നാ​​​ളെ ഉ​​​ച്ച​​​യ്ക്കു സ​​​മാ​​​പി​​​ക്കും.


Related Articles »