India - 2025

ഫാ. ജോസഫ് വിതയത്തില്‍ അനുസ്മരണദിനം ആചരിച്ചു

സ്വന്തം ലേഖകന്‍ 23-07-2017 - Sunday

കു​​​ഴി​​​ക്കാ​​​ട്ടു​​​ശേ​​​രി: കു​​​ഴി​​​ക്കാ​​​ട്ടു​​​ശേ​​​രി മ​​​റി​​​യം ത്രേ​​​സ്യ തീ​​​ർ​​​ഥ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ധ​​​ന്യ​​​ൻ ഫാ. ​​ജോ​​​സ​​​ഫ് വി​​​ത​​​യ​​​ത്തി​​​ലി​​​ന്‍റെ 152-ാം ജ​​​ന്മ​​​ദി​​​ന​​​വും 53-ാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക​​​വും ആചരിച്ചു. സമൂഹ ബലിയര്‍പ്പണത്തിന് ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

70 വ​​​ർ​​​ഷ​​​ത്തെ വൈ​​​ദി​​ക​​​ശു​​​ശ്രൂ​​​ഷ​​​യി​​​ൽ 62 വ​​​ർ​​​ഷ​​​വും കു​​​ഴി​​​ക്കാ​​​ട്ടു​​​ശേ​​​രി - പു​​​ത്ത​​​ൻ​​​ചി​​​റ പ്ര​​​ദേ​​​ശ​​​ത്തെ ജ​​​ന​​​ങ്ങ​​​ളു​​​ടെ സു​​​സ്ഥി​​​തി​​​ക്കു​​​വേ​​​ണ്ടി അ​​​ധ്വാ​​​നി​​​ച്ചു മു​​​ഴു​​​വ​​​ൻ സ​​​മ​​​യ​​​വും ജ​​​ന​​​ങ്ങ​​​ൾ​​​ക്കു സം​​​ല​​​ഭ്യ​​​നാ​​​യ വൈ​​​ദി​​​ക ശ്രേ​​​ഷ്ഠ​​​നാ​​​യി​​​രു​​​ന്നു ഫാ. ​​​വി​​​ത​​​യ​​​ത്തി​​​ലെന്ന് ബിഷപ്പ് തന്റെ സന്ദേശത്തില്‍ പറഞ്ഞു. പ്രൊ​​​മോ​​​ട്ട​​​ർ ഫാ. ​​​ജോ​​​സ് കാ​​​വു​​​ങ്ക​​​ൽ, ഫാ. ​​​ഫ്രാ​​​ൻ​​​സി​​​സ് ചി​​​റ​​​യ​​​ത്ത്, ഫാ. ​​​ഡേ​​​വി​​​സ് മാ​​​ളി​​​യേ​​​ക്ക​​​ൽ, ഫാ. ​​​തോ​​​മ​​​സ് ക​​​ണ്ണ​​​ന്പി​​​ള്ളി, ഫാ. ​​​വ​​​ർ​​​ഗീ​​​സ് ഒ. ​​​വാ​​​ഴ​​​പ്പി​​​ള്ളി, ഫാ. ​​​ക്രി​​​സ് എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മ്മി​​​ക​​​രാ​​​യി.

ഹോ​​​ളി ഫാ​​​മി​​​ലി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ മ​​​ദ​​​ർ ഉ​​​ദ​​​യ സ്വാ​​​ഗ​​​ത​​​വും ജ​​​ന​​​റ​​​ൽ കൗ​​​ണ്‍​സി​​​ല​​​ർ സി​​​സ്റ്റ​​​ർ ഭ​​​വ്യ ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു. ഫാ. ​​​ജോ​​​സ് കാ​​​വു​​​ങ്ക​​​ൽ, മ​​​ദ​​​ർ ഉ​​​ദ​​​യ, തി​​​രു​​​നാ​​​ൾ ഏ​​​റ്റെ​​​ടു​​​ത്ത് ന​​​ട​​​ത്തു​​​ന്ന ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സി​​​സ്റ്റ​​​ർ ഡോ​​​റ ക്രി​​​സ്റ്റി, വി​​​ത​​​യ​​​ത്തി​​​ൽ കു​​​ടും​​​ബാം​​​ഗ​​​മാ​​​യ ജോ​​​ണ്‍​സ​​​ണ്‍ വ​​​ർ​​​ഗീ​​​സ്, വി​​​ത​​​യ​​​ത്തി​​​ൽ ട്ര​​​സ്റ്റ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ് വി​​​ത​​​യ​​​ത്തി​​​ൽ, ഫാ. ​​വി​​​ത​​​യ​​​ത്തി​​​ലി​​നെ നേ​​​രി​​​ട്ടു ക​​​ണ്ടി​​​ട്ടു​​​ള്ള മ​​​റി​​​യം ചാ​​​ക്കോ പ​​​യ്യ​​​പ്പി​​​ള്ളി, എ​​​ഫ്ആ​​​ർ​​​സി ധ്യാ​​​ന​​​ത്തി​​​ലെ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ അ​​​ജോ അ​​​മ്പൂ​​​ക്ക​​ൻ, ദീ​​​പ, ഹോ​​​ളി ഫാ​​​മി​​​ലി അ​​​ൽ​​​മാ​​​യ സം​​​ഘ​​​ട​​​ന​​​യു​​​ടെ സെ​​​ക്ര​​​ട്ട​​​റി സി.​​​കെ. ​ഡൊ​​​മി​​​നി​​​ക് എ​​​ന്നി​​​വ​​​ർ ഭ​​​ദ്ര​​​ദീ​​​പം തെ​​​ളി​​​ച്ചു.


Related Articles »