India - 2025
മാതൃസഭയുടെ വിശ്വാസപാരമ്പര്യം വിശ്വാസികള്‍ മുറുകെ പിടിക്കണം: ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം
സ്വന്തം ലേഖകന്‍ 30-07-2017 - Sunday
ചങ്ങനാശേരി: മാതൃസഭയുടെ വിശ്വാസ പാരമ്പര്യങ്ങളിൽ അധി്ഷ്ഠിതമായ ജീവിതം നയിക്കാൻ പ്രവാസികൾ ജാഗ്രത പുലർത്തണമെന്നു ചങ്ങനാശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. അതിരൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ ആഭിമുഖ്യത്തിൽ ചങ്ങനാശേരി ആർച്ച്ബിഷപ്സ് ഹൗസിലെ മാർ ജയിംസ് കാളാശേരി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ പ്രവാസി കുടുംബസംഗമത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരിന്നു അദ്ദേഹം. പ്രവാസികളുടെ ഭൗതിക, ആത്മീയ ക്ഷേമം ഉറപ്പാക്കപ്പെടുകയാണ് പ്രവാസി അപ്പോസ്തലേറ്റിലൂടെ അതിരൂപത ലക്ഷ്യം വയ്ക്കുന്നതെന്നും ആർച്ച്ബിഷപ് പറഞ്ഞു.
പ്രവാസികളുടെ ജോലിയിൽ അനിശ്ചിതത്വവും പ്രതിസന്ധികളും നേരിടുന്നതിനാൽ ഇവരുടെ ക്ഷേമത്തിനു പ്രത്യേക പദ്ധതികൾ വിഭാവനം ചെയ്യണമെന്ന് മുൻഡിജിപി സിബി മാത്യൂസ് ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സഭാമക്കളെന്ന അഭിമാനബോധത്തോടെ പ്രവർത്തിക്കാനും കുടുംബബന്ധങ്ങളും വിശ്വാസ പാരന്പര്യങ്ങളും സംരക്ഷിക്കാനും പ്രവാസികൾക്ക് കഴിയണമെന്നും മാർ പവ്വത്തിൽ ഉദ്ബോധിപ്പിച്ചു.
സഹായ മെത്രാൻ മാർ തോമസ് തറയലിനെ സമ്മേളനത്തിൽ ആദരിച്ചു. വികാരി ജനറാൾമാരായ മോണ്‍. ജോസഫ് മുണ്ടകത്തിൽ, മോണ്‍. ഫിലിപ്സ് വടക്കേക്കളം, സിഎഫ്. തോമസ് എംഎൽഎ, ഡയറക്ടർ ഫാ. സണ്ണി പുത്തൻപുരയ്ക്കൽ, ഷെവ. സിബി വാണിയപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
