India - 2025

അജപാലനം ആളുകളുടെ മേല്‍ ആധിപത്യം പുലര്‍ത്തിയാകരുത്: കര്‍ദ്ദിനാള്‍ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 03-08-2017 - Thursday

അ​​​ഗ​​​ളി: അ​​​ജ​​​പാ​​​ല​​​നം ആ​​​ളു​​​ക​​​ളു​​​ടെ മേ​​​ൽ ആ​​​ധി​​​പ​​​ത്യം പു​​​ല​​​ർ​​​ത്തി​​​യാ​​​ക​​​രു​​​തെന്നും ഇ​​​ത്ത​​​രം പ്ര​​​വ​​​ണ​​​ത​​​ക​​​ളി​​​ൽ​​​നി​​​ന്നു വ്യ​​​തി​​​ച​​​ലി​​​ച്ച് സ​​​ഭ​​​യേ​​​യും സ​​​മൂ​​​ഹ​​​ത്തേ​​​യും ക​​​രു​​​ത​​​ലോ​​​ടെ വേ​​​ണം പ​​​രി​​​ച​​​രി​​​ക്കാ​​​നെന്നും സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. അ​​​ട്ട​​​പ്പാ​​​ടി സെ​​​ഹി​​​യോ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ന​​​ട​​​ന്നു​​​വ​​​രു​​​ന്ന വൈ​​​ദി​​​ക​​​രു​​​ടെ ഗ്രാ​​​ൻ​​​ഡ് കോ​​​ണ്‍​ഫ​​​റ​​​ൻ​​​സി​​​ൽ വ​​​ച​​​ന​​​പ്ര​​​ഘോ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. അ​​ധി​​കാ​​രി​​ക​​ൾ എ​​ന്ന​​തി​​നേ​​ക്കാ​​ൾ പ​​രി​​ചാ​​ര​​ക​​ർ എ​​ന്ന ഭാ​​വ​​ത്തി​​ലേ​​ക്കു​​ള്ള ആ​​ത്മീ​​യ വ​​ള​​ർ​​ച്ച​​യ്ക്ക് പ​​രി​​ശു​​ദ്ധാ​​രൂ​​പി​​യു​​ടെ സാ​​ന്നി​​ധ്യം അ​​നി​​വാ​​ര്യ​​മാ​​ണെന്നും അദ്ദേഹം പറഞ്ഞു.

പ​​​രി​​​ശു​​​ദ്ധാ​​​ത്മാ​​​വി​​​നാ​​​ൽ നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ട അ​​​ജ​​​പാ​​​ല​​​ക​​​രാ​​​ണ് ത​​​ങ്ങ​​​ളെ​​​ന്ന ബോ​​​ധ്യം വൈ​​​ദി​​​ക​​​ർ കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്ക​​​ണം. ലോ​​​ക​​​ത്തി​​​ലെ പ​​​ല രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും സ​​​ഭ ത​​​ള​​​ർ​​​ച്ച നേ​​​രി​​​ടു​​​ന്നു​​​ണ്ട്. അ​​​വി​​​ടെ പ​​​ല​​​യി​​​ട​​​ത്തും സ​​​ഭ​​​യും സ​​​ഭാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും വൈ​​​ദി​​​ക​​​രു​​​ടെ ഒൗ​​​ദ്യോ​​​ഗി​​​ക ശു​​​ശ്രൂ​​​ഷ​​​യാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ന്നു. ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ ദൈ​​​വ​​​ത്തി​​​ന്‍റെ ക​​​ര​​​ങ്ങ​​​ളി​​​ലാ​​​ണെ​​​ന്ന ബോ​​​ധ്യം ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ണ്ടാ​​​കും​​​വി​​​ധ​​​മാ​​​യി​​​രി​​​ക്ക​​​ണം പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ശു​​​ശ്രൂ​​​ഷ​​​ക​​​ളും. പൗ​​​രോ​​​ഹി​​​ത്യ​​​ശു​​​ശ്രൂ​​​ഷ സ​​​മ​​​ർ​​​പ്പ​​​ണ​​​മാ​​​ക​​​ണമെന്നും ദൈ​​​വ​​​വി​​​ളി​​​യു​​​ടെ സം​​​ശു​​​ദ്ധി കാ​​​ത്തു​​​സൂ​​​ക്ഷിക്കണമെന്നും ക​​​ർ​​​ദി​​​നാ​​​ൾ പ​​റ​​ഞ്ഞു. 1300-ല്‍ അധികം വൈദികര്‍ പങ്കെടുക്കുന്ന ഗ്രാ​​​ൻ​​​ഡ് കോ​​​ണ്‍​ഫറന്‍സ് നാ​​​ളെ സ​​​മാപിക്കും.


Related Articles »