India - 2025
മുസാഫര്‍പുര്‍ രൂപതാ വികാരി ജനറളായി ഫാ. അലക്സ് ചുമതലയേറ്റു
സ്വന്തം ലേഖകന്‍ 05-08-2017 - Saturday
ഡൽഹി: ഉത്തർപ്രദേശിലെ മുസാഫർപുർ ലാറ്റിന്‍ രൂപത വികാരി ജനറാളായി പാലാ രൂപതാംഗമായ ഫാ. അലക്സ് കുരിശുംമൂട്ടിൽ ചുമതലയേറ്റു. മുസാഫർപൂർ രൂപതയുടെ പാസ്റ്ററൽ സെന്റർ ഡയറക്ടറായി പ്രവർത്തിച്ചുവരികെയാണ് പുതിയ നിയമനം ലഭിക്കുന്നത്. പുതിയ ദൗത്യം ഫാ. അലക്സിന്റെ ഭരണപരവും ആധ്യാത്മികവുമായ മികവ് രൂപതയ്ക്കു മുതൽക്കൂട്ടാകുമെന്ന് ബിഷപ് ഡോ. കജിറ്റൻ ഫ്രാൻസിസ് ഓസ്താ പറഞ്ഞു. പാലാ രൂപതയിലെ ചക്കാമ്പുഴ ഇടവകാംഗമാണ് ഫാ. അലക്സ് കുരിശുംമൂട്ടിൽ. പാലാ ഗുഡ് ഷെപ്പേഡ് മൈനർ സെമിനാരിയിൽ വൈദിക പഠനം ആരംഭിച്ച ഇദ്ദേഹം 1994 ഏപ്രിൽ 28നാണ് പട്ടം സ്വീകരിച്ചത്.
