India

സി‌ബി‌സി‌ഐയുടെ നേതൃത്വത്തില്‍ ദ്വിദിന ശില്‍പശാല ആരംഭിച്ചു

സ്വന്തം ലേഖകന്‍ 06-08-2017 - Sunday

കൊ​​​ച്ചി: പാ​​​ർ​​​പ്പി​​​ടാ​​​വ​​​കാ​​​ശം മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ന്നു സി​​​ബി​​​സി​​​ഐ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ബി​​​ഷ​​​പ് ഡോ. ​​​തി​​​യ​​​ഡോ​​​ർ മ​​​സ്ക​​​രി​​​നാ​​​സ്. പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ സി​​​ബി​​​സി​​​ഐ ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​നും വ​​​ർ​​​ക്കേ​​​ഴ്സ് ഇ​​​ന്ത്യ ഫെ​​​ഡ​​​റേ​​​ഷ​​​നും കേ​​​ര​​​ള ലേ​​​ബ​​​ർ മൂ​​​വ്മെ​​​ന്‍റി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ന​​​ട​​​ത്തു​​​ന്ന ദ്വി​​​ദി​​​ന ശി​​​ല്പ​​​ശാ​​​ല ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. വ​​​ർ​​​ക്കേ​​​ഴ്സ് ഇ​​​ന്ത്യ ഫെ​​​ഡ​​​റേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ​​​ഫ് ജൂ​​​ഡ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. പാ​​​ർ​​​ശ്വ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ഉ​​​പ​​​ജീ​​​വ​​​ന, പാ​​​ർ​​​പ്പി​​​ട​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​ഠ​​​ന വി​​​ഷ​​​യ​​​മാ​​​ക്കി​​​യാ​​​ണു ശി​​​ല്പ​​​ശാ​​​ല.

സി​​​ബി​​​സി​​​ഐ ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​ജ​​​യ്സ​​​ണ്‍ വ​​​ട​​​ശേരി വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി. കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, കെ​​​സി​​​ബി​​​സി ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​ർ​​​ജ് തോ​​​മ​​​സ് നി​​​ര​​​പ്പു​​​കാ​​​ലാ​​​യി​​​ൽ, കേ​​​ര​​​ള ലേ​​​ബ​​​ർ മൂ​​​വ്മെ​​​ന്‍റ് പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ൻ പാ​​​ല​​​ന്പ​​​റ​​​ന്പി​​​ൽ, വ​​​ർ​​​ക്കേ​​​ഴ്സ് ഇ​​​ന്ത്യ ഫെ​​​ഡ​​​റേ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ​ആ​​​ൽ​​​വി​​​ൻ ​ഡാ​​​വോ​​​സ്, ട്ര​​​ഷ​​​റ​​​ർ യേ​​​ശു​​​രാ​​​ജ, കെഎ​​​ൽ​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​ജെ. തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ഇ​​​ന്നു രാ​​​വി​​​ലെ അ​​​സം​​​ഘ​​​ടി​​​ത തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും ഉ​​​പ​​​ജീ​​​വ​​​ന പ്ര​​​ശ്ന​​​ങ്ങ​​​ളും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ​സെ​​​മി​​​നാ​​​ർ ഉ​​​ണ്ടാ​​​കും.


Related Articles »