India

ഓ​സ്ട്രേ​ലി​യ, സിംഗപ്പൂർ, ന്യൂ​സിലാൻ​ഡ് രാജ്യങ്ങളിലെ ദേവാലയങ്ങളുടെ ചുമതല ‌യൂ​ഹാ​നോ​ൻ മെത്രാപ്പോലീത്താക്ക്

സ്വന്തം ലേഖകന്‍ 14-08-2017 - Monday

പ​​ത്ത​​നം​​തി​​ട്ട: ആ​​ഗോ​​ള സി​​റി​​യ​​ൻ ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​യു​​ടെ കീ​​ഴി​​ലു​​ള്ള ഓ​​സ്ട്രേ​​ലി​​യ, ന്യൂ​​സി​​ല​ൻ​​ഡ്, സിം​ഗ​പ്പൂ​ർ എന്നീ രാ​​ജ്യ​​ങ്ങ​​ളി​​ലെ പ​​ള്ളി​​ക​​ളു​​ടെ ചു​​മ​​ത​​ല യൂ​​ഹാ​​നോ​​ൻ മാ​​ർ മി​​ലി​​ത്തി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യ്ക്കു ന​​ൽ​​കി. നി​​ല​​വി​​ൽ തു​​മ്പ​​മ​​ൺ ഭ​​ദ്രാ​​സ​​ന​​ത്തി​​ന്‍റെ​​യും അ​​യ​​ർ​​ല​​ൻ​​ഡി​​ന്‍റെ​​യും ചു​​മ​​ത​​ല വ​​ഹിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ ദൗത്യം.

ഇ​​ഗ്നാ​​ത്തി​​യോ​​സ് അ​​പ്രേം ദ്വി​​തീ​​യന്‍ പാ​​ത്രി​​യ​​ർ​​ക്കീ​​സ് ബാ​​വയാണ് ഇ​​തു സം​​ബ​​ന്ധി​​ച്ച ഉത്തരവ് പുറപ്പെടുവിച്ചത്. തു​​മ്പ​​മ​​ൺ ഭ​​ദ്രാ​​സ​​ന​​ത്തി​​ന്‍റെ ചു​​മ​​ത​​ല​​യ്ക്കൊ​​പ്പ​​മാ​​ണു വി​​ദേ​​ശ രാ​​ജ്യ​​ങ്ങ​​ളി​​ലെ പ​​ള്ളി​​ക​​ളു​​ടെ​​യും ചു​​മ​​ത​​ല ന​​ൽ​​കി​​യി​​ട്ടു​​ള്ള​​ത്. അതേസമയം അ​​യ​​ർ​​ല​​ൻ​​ഡി​​ന്‍റെ ചു​​മ​​ത​​ല ഒ​​ഴി​​വാ​​ക്കി​​യിട്ടുണ്ട്.


Related Articles »