India - 2025
ജീവിതം കൊണ്ട് ഓരോ വിശ്വാസിയും സുവിശേഷത്തിനു സാക്ഷ്യം നല്‍കണം: കര്‍ദ്ദിനാള്‍ ആലഞ്ചേരി
സ്വന്തം ലേഖകന്‍ 15-08-2017 - Tuesday
ഇരിങ്ങാലക്കുട: ഭാരതത്തില്‍ സുവിശേഷവത്കരണം ഗതിമുട്ടിനില്‍ക്കുന്ന അവസരത്തില്‍ ജീവിതംകൊണ്ട് ഓരോ വിശ്വാസിയും സുവിശേഷത്തിനു സാക്ഷ്യം നല്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ആളൂരിലെ ല്യൂമന്‍ യൂത്ത് സെന്ററില്‍ നടക്കുന്ന അഖില ലോക മലയാളി കരിസ്മാറ്റിക് സംഗമത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വെല്ലുവിളികള്‍ നേരിടുന്ന ആധുനിക കാലഘട്ടത്തില്‍ സമൂഹത്തിലും സഭയിലും നവീകരണത്തിന്റെ വക്താക്കളായി വിശ്വാസികള്‍ മാറണം. സഭയിലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലെല്ലാം എതിര്‍ക്കുന്നവര്‍ക്കുപോലും ബോധ്യമുണ്ടാകത്തക്ക ്രൈകസ്തവചൈതന്യം നിറഞ്ഞുനില്‍ക്കണം. സഭയിലെ യുവജനങ്ങള്‍ നവീകരണത്തിലേക്കു കടന്നുവരണമെന്നും മാര്‍ ആലഞ്ചേരി ആഹ്വാനം ചെയ്തു.
വിജയപുരം രൂപത കത്തീഡ്രല്‍ വികാരി മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍, ജറുസലം ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡേവീസ് പട്ടത്ത് സിഎംഐ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. ഫാ. ഷാജന്‍ തേര്‍മഠം, ഫാ. ജെയിംസ് കക്കുഴി, ഫാ. ജോസ് നരിതൂക്കില്‍, ഫാ. പോള്‍ മുണ്ടോളിക്കല്‍, ഫാ. നിക്‌സണ്‍ ചാക്കോര്യ, ടി.സി. ജോസഫ്, ഫാ. ധീരജ് സാബു ഐഎംഎസ്, ജോ കോവാലം, ചാക്കോച്ചന്‍ ഞാവള്ളില്‍, ആലീസ് എന്നിവര്‍ പ്രസംഗിച്ചു. കരിസ്മാറ്റിക് സംഗമം ഇന്നു സമാപിക്കും.
