India - 2025

വൈദികര്‍ അജപാലന ദൗത്യത്തിൽ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

സ്വന്തം ലേഖകന്‍ 16-08-2017 - Wednesday

പാലാ: വൈദികര്‍ അജപാലനപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന രൂപത പ്രസ്ബിറ്റേറിയം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ്മയുടെ ചിന്ത അജഗണങ്ങളുടെയിടയില്‍ എപ്പോഴും നിലനിര്‍ത്തണമെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ പറഞ്ഞു.

ജനങ്ങളുമായുള്ള ബന്ധത്തില്‍ വിള്ളലുകളുണ്ടാകാതെ സൂക്ഷിക്കാന്‍ അജപാലകര്‍ക്കു കടമയുണ്ട്. പൗരോഹിത്യവര്‍ഷത്തിലും കാരുണ്യവര്‍ഷത്തിലും പ്രകടിപ്പിച്ച ഐക്യത്തിന്റെയും കാരുണ്യത്തിന്റെയും ചൈതന്യം നിലനിര്‍ത്തണം. ഒറ്റയ്ക്കു ചെയ്യാന്‍ കഴിയാത്തത് ഒരുമിച്ചു ചെയ്യാനാകും. പ്രസ്ബിറ്റേറിയം ക്രിസ്തുവിന്റെ ചുറ്റുമുള്ള സ്ഥായിയായ ഒന്നിച്ചുചേരലാണെന്നും ബിഷപ്പ് പറഞ്ഞു.

ബലിപീഠത്തിന്റെ സ്വാധീനം നമ്മുടെ ജീവിതത്തെ പരിവര്‍ത്തനപ്പെടുത്തണമെന്നു പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷനംഗം ബിന്ദു കെ. തോമസ് ക്ലാസ് നയിച്ചു. മാര്‍ ജോസഫ് സ്രാമ്പിക്കൽ, മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. പോള്‍ പള്ളത്ത്, ഫാ. ജോസ് കാക്കല്ലില്‍, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »