India - 2025

കോട്ടയം അതിരൂപത സ്ഥാപകദിനാഘോഷം സെപ്റ്റംബര്‍ രണ്ടിന്

സ്വന്തം ലേഖകന്‍ 18-08-2017 - Friday

കണ്ണൂര്‍: കോട്ടയം അതിരൂപത സ്ഥാപകദിനാഘോഷം സെപ്റ്റംബര്‍ രണ്ടിന് മടമ്പത്ത് നടക്കും. 1911 ഓഗസ്റ്റ് 29ന് വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പയുടെ തിരുവെഴുത്തു വഴി ക്‌നാനായ കത്തോലിക്കര്‍ക്ക് മാത്രമായി സ്ഥാപിച്ച കോട്ടയം വികാരിയാത്തിന്റെ 107ാമത് സ്ഥാപകദിനാഘോഷമാണ് മടമ്പത്ത് സംഘടിപ്പിക്കുന്നത്. അതിരൂപത സ്ഥാപകദിനാഘോഷത്തിനു മുന്നോടിയായി 27ന് എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും അതിരൂപതപതാക ഉയര്‍ത്തും.

സെപ്റ്റംബര്‍ രണ്ടിന് രാവിലെ ഒമ്പതിന് പയ്യാവൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയാങ്കണത്തില്‍ നിന്നു മടമ്പം ഫൊറോനയിലെ കെസിവൈഎല്‍ അംഗങ്ങള്‍ നയിക്കുന്ന അതിരൂപതപതാക പ്രയാണത്തോടെ ദിനാഘോഷങ്ങള്‍ക്ക് തുടക്കമാകും. പതാക പ്രയാണം മടമ്പത്ത് എത്തിച്ചേരുമ്പോള്‍ സമ്മേളന നഗരിയില്‍ അതിരൂപതപതാക ഉയര്‍ത്തും. തുടര്‍ന്ന് ക്ലാസ്, അതിരൂപത അജപാലന കമ്മീഷനുകളുടെ പ്രവര്‍ത്തനങ്ങളുടെ അവതരണം, ചര്‍ച്ചകള്‍ എന്നിവ നടക്കും.

ഉച്ചകഴിഞ്ഞ് ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാ ബലിയര്‍പ്പിക്കും. വൈദികരും സമര്‍പ്പിത സമുഹങ്ങളുടെ പ്രതിനിധികളും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും അതിരൂപത അജപാലന കമ്മീഷന്‍ അംഗങ്ങളും വിവിധ സംഘടനകളുടെ അതിരൂപത ഭാരവാഹികളും മലബാറിലെ എല്ലാ പാരിഷ് കൗണ്‍സില്‍ അംഗങ്ങളും സമാപനാഘോഷങ്ങളില്‍ പങ്കെടുക്കും.


Related Articles »