India - 2025

ദളിത് ക്രൈസ്തവരുടെ സംവരണം: കേന്ദ്രസര്‍ക്കാര്‍ നിലപാട് തേടി സുപ്രീംകോടതി

സ്വന്തം ലേഖകന്‍ 22-08-2017 - Tuesday

ന്യൂഡല്‍ഹി: ദളിത് ക്രൈസ്തവര്‍ക്കു സംവരണം നിഷേധിക്കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞു സുപ്രീംകോടതി. ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി ആരാഞ്ഞത്. ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാറും ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡും അടങ്ങിയ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.

1950ലെ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ക്രൈസ്തവരായ ദളിതര്‍ക്കു സംവരണാനുകൂല്യം നിഷേധിച്ചിരുന്നു. ഇതിനെതിരേ ദളിത് ക്രൈസ്തവര്‍ ദശകങ്ങളായി പ്രതിഷേധത്തിലാണ്. ദളിത് ക്രൈസ്തവ സമൂഹത്തോടു ഗവണ്‍മെന്‍റു തുടരുന്ന വിവേചനത്തിനെതിരെ ദേശീയ മെത്രാന്‍ സമിതി ഓഗസ്റ്റ് പത്താം തീയതി കരിദിനമായി ആചരിച്ചിരിന്നു.


Related Articles »