India - 2025
കെസിബിസി പ്രൊലൈഫ് സമിതിക്കു പുതിയ ഭാരവാഹികള്‍
സ്വന്തം ലേഖകന്‍ 24-08-2017 - Thursday
കൊച്ചി: മനുഷ്യജീവസംരക്ഷണത്തിനും മഹത്വത്തിനും പൂര്‍ണതക്കുമായി പ്രവര്‍ത്തിക്കുന്ന കെസിബിസി പ്രൊലൈഫ് സമിതിക്കു പുതിയ സംസ്ഥാന നേതൃത്വം. ഫാമിലി കമ്മീഷന്‍ സെക്രട്ടറിയും പ്രൊലൈഫ് ഡയറക്ടറുമായ ഫാദര്‍ പോള്‍ മാടശ്ശരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റായി ജോര്‍ജ് എഫ് സേവ്യര്‍ വലിയവീട്(കൊല്ലം രൂപത), സെക്രട്ടറി ജനറല്‍ ആയി സാബു ജോസ്(എറണാകുളം അങ്കമാലി അതിരൂപത) എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാര്‍ അഡ്വ. ജോസി സേവ്യര്‍(കൊച്ചി), സെലസ്റ്റിന്‍ ജോ(തലശ്ശേരി) സെക്ര'റി മേരി ഫ്രാന്‍സിസ്‌ക(വരാപ്പുഴ), ട്രഷറര്‍ ജെയിംസ് ആഴ്ചങ്ങാടന്‍(തൃശ്ശൂര്‍) ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ് എഫ്.സി.സി.(പാലാ).
വിവിധ മിനിസ്ട്രി ഭാരവാഹികളായി അഡ്വ. തോമസ് തണ്ണിപ്പാറ(ലീഗല്‍), ജോസ് മട്ടാക്കുന്നേല്‍ (ലാര്‍ജ് ഫാമിലി), യുഗേഷ് തോമസ് പുളിക്കന്‍, സുനില്‍ ജെ കുഴിവിളയില്‍ (സ്റ്റുഡന്റ്‌സ്), ഡോ. സി. മേരി മാര്‍സലസ് (ഡോക്‌ടേഴ്‌സ്), മേരി ഫ്രാന്‍സിസ്‌ക(നഴ്‌സസ്), ഷൈനി തോമസ് (വിഡോസ്, ഡോ. സില്‍വി റ്റി.എസ് (ടീച്ചേഴ്‌സ്), ടോമി ജീവരക്ഷാലയം(അഗതിസംരക്ഷണം) റോണാ റിബെയ്‌റോ(മീഡിയ), സി. ജാസ്മിന്‍ എസ്.വി.എം(സിസ്റ്റേഴ്‌സ്) എിവരെ തിരഞ്ഞെടുത്തു. ഭരണ നിര്‍വ്വഹണത്തിനുവേണ്ടി അഞ്ചു മേഖലകളായി കമ്മിറ്റികള്‍ രൂപീകരിക്കുകയും ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.