India - 2025

ഫാത്തിമ സന്ദേശയാത്ര നാളെ വയനാട്ടില്‍

സ്വന്തം ലേഖകന്‍ 24-08-2017 - Thursday

മാനന്തവാടി: പരിശുദ്ധദൈവമാതാവ് ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ടതിന്‍റെ ശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി കേരള കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ സര്‍വീസസിന്‍റെ നേതൃത്വത്തില്‍ ഫാത്തിമ മാതാവിന്‍റെ രൂപ പ്രയാണം ആഗസ്റ്റ് 25 മുതല്‍ 28 വരെ മാനന്തവാടി സോണിലെ ആറു കേന്ദ്രങ്ങളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കരിസ്മാറ്റിക്ക് ശുശ്രൂഷ സംവിധാനമായ സോണല്‍ തലത്തില്‍ രൂപികരിച്ച കമ്മിറ്റിയാണ് സന്ദേശയാത്രയ്ക്കും ആഘോഷങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്.

മാനന്തവാടി സോണിലെ ആറു സബ് സോണുകളിലെ 26 കേന്ദ്രങ്ങളിലൂടെയാണ് ഫാത്തിമ സന്ദേശയാത്ര കടന്നു പോകുന്നത്. കൊട്ടിയൂര്‍, മാനന്തവാടി, പുല്‍പ്പള്ളി, ബത്തേരി, കല്‍പ്പറ്റ, ഗൂഡല്ലൂര്‍, നിലമ്പൂര്‍ എന്നികേന്ദ്രങ്ങളിലൂടെ കടന്നുപോകുമ്പോള്‍ വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കുവാനും മാനന്തവാടി സോണ്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഫാ മാത്യു മൂത്തേടം, മേരി തെനംകുഴിയില്‍, ജോര്‍ജ്ജ് അരഞ്ഞാണിയില്‍, ബെന്നി തുണ്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു.


Related Articles »