Worship - 2025
പ്രാര്‍ത്ഥനയ്ക്കുള്ള സാര്‍വത്രിക വിളി.
സ്വന്തം ലേഖകൻ 29-06-2015 - Monday
മനുഷ്യന്‍ ദൈവത്തെ തേടിക്കൊണ്ടിരിക്കുകയാണ്. സൃഷ്ടികര്‍മ്മത്തിലൂടെ ദൈവം ഓരോ സത്തയെയും ശൂന്യതയില്‍നിന്നു അസ്തിത്വത്തിലേക്കു വളിക്കുന്നു. "മഹത്വവും ബഹുമാനവുംകൊണ്ടു മകുടമണിയിക്കപ്പെട്ടവനായڈ മനുഷ്യന്‍ "ഭൂമിയലെങ്ങും ദൈവത്തിന്‍റെ നാമം എത്ര മഹനീയംڈ എന്നു മാലാഖമാരോടൊപ്പം ഏറ്റുപറയാന്‍ കഴിവുള്ളവനാണ്. ദൈവവുമായുള്ള തന്‍റെ സാദൃശ്യം പാപംവഴി നഷ്ടപ്പെടുത്തിയതിനുശേഷവും മനുഷ്യന്‍ സ്രഷ്ടാവിന്‍റെ ഛായയായി തുടരുന്നു. തന്നെ ڇഅസ്തിത്വത്തിലേക്കു വിളിച്ച ദൈവത്തിനുവേണ്ടിയുള്ള ആഗ്രഹം അവന്‍ നില നിര്‍ത്തുന്നു. ദൈവത്തെപ്രതിയുള്ള മനുഷ്യന്‍റെ സത്താപരമായ അന്വേഷണത്തിന് എല്ലാ മതങ്ങളും സാക്ഷ്യം വഹിക്കുന്നു
ദൈവമാണ് ആദ്യം മനുഷ്യനെ വിളിക്കുന്നത്. മനുഷ്യന്‍ സ്രഷ്ടാവിനെ വിസ്മരിക്കുകയോ അവിടുത്തെ മുന്‍പില്‍ നിന്ന് ഓടി ഒളിക്കുകയോ വിഗ്രഹങ്ങളുടെ പുറകെ പോവുകയോ, തന്നെ കൈവെടിഞ്ഞതിനു ദൈവത്തിനെതിരെ കുറ്റാരോപണം നടത്തുകയോ ചെയ്തെന്നു വരാം. എന്നാല്‍പോലും ജീവിക്കുന്നവനായ സത്യ ദൈവം പ്രാര്‍ത്ഥനയാകുന്ന നിഗൂഢസമാഗമത്തിന് എല്ലാ മനുഷ്യരെയും അക്ഷീണം ക്ഷണിക്കുന്നു. വിശ്വസ്തരായ ദൈവത്തിന്‍റെ സ്നേപൂര്‍വ്വകമായ മുന്‍കൈയെടുക്കലാണു പ്രാര്‍ത്ഥനയില്‍ ആദ്യം സംഭവിക്കുന്നത്. അതിനുള്ള പ്രത്യുത്തരമാണ് മനുഷ്യന്‍റെ പ്രാര്‍ത്ഥന. ദൈവം ക്രമേണ സ്വയം വെളിപ്പെടുത്തുകയും മനുഷ്യനെ അവനുതന്നെ വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നതിന് ആനുപാതികമായി പ്രാര്‍ത്ഥന ഒരു തരം പരസ്പരാഹ്വാനമായി-ഉടമ്പടിയുടെ നാടകമായി-കാണപ്പെടുന്നു. വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും ഈ നാടകം ഹൃദയത്തെ ആകര്‍ഷിക്കുന്നു. രക്ഷാചരിത്രത്തിലുടനീളം ഈ പ്രക്രിയ തുടരുന്നു.
പ്രാര്‍ത്ഥന - ദൈവത്തിന്‍റെ ദാനം.
"മനസ്സ് ദൈവത്തിങ്കലേക്കുയര്‍ത്തുന്നതാണു പ്രാര്‍ത്ഥന. അഥവാ ദൈവത്തില്‍ നിന്നു നന്‍മകള്‍ ലഭിക്കാന്‍ വേണ്ടിയുള്ള അഭ്യര്‍ത്ഥനയാണ് അത്" പക്ഷേ, നാം പ്രാര്‍ഥിക്കുമ്പോള്‍, നാം സംസാരിക്കുന്നതു നമ്മുടെ അഹന്തയുടെയും തന്നിഷ്ടത്തിന്‍റെയും ഔന്ന്യത്യത്തില്‍നിന്നാണോ, അതോ വിനീതവും അനുതാപ പൂര്‍ണ്ണവുമായ ഹൃദയത്തിന്‍റെ "അഗാധതലങ്ങളില്‍ നിന്നാണോ? തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും, വിനയമാണു പ്രാര്‍ഥനയുടെ അടിത്തറ. "വേണ്ടവിധം പ്രാര്‍ഥിക്കുന്നതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ" എളിമയാണ് പ്രാര്‍ത്ഥനയാകുന്ന സൗജന്യദാനം സ്വീകരിക്കാന്‍ വേണ്ട മനോഭാവം. ڇമനുഷ്യന്‍ ദൈവത്തിന്‍റെ മുമ്പില്‍ ഭിക്ഷുവാണ്".
"ദൈവത്തിന്‍റെ ദാനം എന്താണെന്നു നീ അറിഞ്ഞിരുന്നെങ്കില്‍!ڈ വെള്ളം തേടി നാം എത്തുന്ന കിണറ്റിങ്കല്‍വച്ചാണു പ്രാര്‍ത്ഥനയാകുന്ന മഹാവിസ്മയം നമുക്ക് അനാവൃതമാകുന്നത്. അവിടെ ഓരോ മനുഷ്യജീവിയെയും കണ്ടുമുട്ടാന്‍ ക്രിസ്തു വന്നുചേരുന്നു. അവിടുന്നാണ് ആദ്യം നമ്മെ തേടിവന്നു നമ്മോടു ദാഹജലം ആവശ്യപ്പെടുന്നത്. യേശുവിനു ദാഹിക്കുന്നു. നമ്മെപ്പറ്റി ദൈവത്തിനുള്ള ആഗ്രഹത്തിന്‍റെ അഗാധതയില്‍ നിന്നുയരുന്നതാണ് അവിടുത്തെ അഭ്യര്‍ത്ഥന. നാം മനസ്സിലാക്കിയാലും ഇല്ലെങ്കിലും ദൈവത്തിന്‍റെ ദാഹവും നമ്മുടെ ദാഹവും തമ്മിലുള്ള സമാഗമമാണു പ്രാര്‍ത്ഥന. നാം ദാഹിക്കണമെന്നു ദൈവം ദാഹിക്കുന്നു.
(കത്തോലിക്കാ സഭയുടെ മതബോധനം)
