India

മിഷന്‍ ലീഗ് അവാര്‍ഡ് ഫാ. ജോര്‍ജ് മാമ്പള്ളിക്ക്

സ്വന്തം ലേഖകന്‍ 30-08-2017 - Wednesday

മാനന്തവാടി: ചെറുപുഷ്പ മിഷന്‍ ലീഗ് സംസ്ഥാന സമിതി ഏര്‍പ്പെടുത്തിയ ഫാ. മാലിപ്പറമ്പില്‍ അവാര്‍ഡ് മാനന്തവാടി രൂപതയിലെ ഫാ. ജോര്‍ജ് മാമ്പള്ളിക്ക്. വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളും സംഭാവനകളും മാനിച്ചാണ് അവാര്‍ഡ്.

സംസ്ഥാന രക്ഷാധികാരി റവ.ഡോ.വിന്‍സന്റ് സാമുവല്‍, സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം, ഡയറക്ടര്‍ ഫാ. ജോബി പുച്ചുകണ്ടത്തില്‍, സെക്രട്ടറി ഷിനോ മോളത്ത്, ഓര്‍ഗനൈസര്‍ ഫ്രാന്‍സിസ് കൊല്ലറേട്ട്, ഫാ. വര്‍ഗീസ് വള്ളിക്കാട്ട് എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. സെപ്റ്റബര്‍ ഒന്‍പതിന് ആര്‍പ്പൂക്കര പള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.


Related Articles »