India - 2025
ജോസഫ് മാലിപ്പറമ്പിലച്ചന്റെ ചരമവാര്‍ഷികാചരണം ശനിയാഴ്ച
സ്വന്തം ലേഖകന്‍ 06-09-2017 - Wednesday
കോട്ടയം: മിഷന്‍ലീഗ് സ്ഥാപകന്‍ ജോസഫ് മാലിപ്പറന്പിലച്ചന്റെ ചരമവാര്‍ഷികാചരണത്തിനും മിഷന്‍ ലീഗ് സംസ്ഥാന കമ്മിറ്റിയോഗത്തിനും ആര്‍പ്പൂക്കര ചെറുപുഷ്പം ഇടവക ഒരുങ്ങി. ശനിയാഴ്ച രാവിലെ 9.30ന് പൊതുസമ്മേളനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. ചരമവാര്‍ഷികാചരണത്തിനു സംസ്ഥാനത്തെ എല്ലാ കത്തോലിക്കാ രൂപതകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സംബന്ധിക്കും.
മുവാറ്റുപുഴ മലങ്കര കത്തോലിക്കാരൂപത ബിഷപ് ഏബ്രഹാം മാര്‍ യൂലിയോസ് മുഖ്യാതിഥിയായി സംബന്ധിക്കും. ചെറുപുഷ്പം ഇടവകയിലെ മിഷന്‍ലീഗ് പ്രവര്‍ത്തകരുടെ കലാപരിപാടികള്‍ ചടങ്ങിനു മോടികൂട്ടും. തുടര്‍ന്നു നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ശ്രാദ്ധവിരുന്ന്. ഉച്ചകഴിഞ്ഞ് മാനേജിംഗ് കമ്മിറ്റി യോഗം. വൈകുന്നേരം നാലോടെ ചടങ്ങുകള്‍ സമാപിക്കും. പരിപാടികളുടെ വിജയത്തിനായി വികാരി ഫാ. തോമസ് തെക്കേക്കരയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
കത്തോലിക്കാ സഭയുടെ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്ക് കൂടതല്‍ ഊര്‍ജം പകരുക എന്ന ലക്ഷ്യത്തോടെയാണ് മാലിപ്പറന്പിലച്ചന്‍ മിഷന്‍ലീഗ് പ്രസ്ഥാനത്തിനു തുടക്കമിട്ടത്. പിന്തുണയുമായി മിഷന്‍ലീഗ് കുഞ്ഞേട്ടന്‍ എന്ന പി.സി ഏബ്രഹാം പല്ലാട്ടുകുന്നേലും ഒപ്പമുണ്ടായിരുന്നു. 1947 ഒക്ടോബര്‍ മൂന്നിനു ഭരണങ്ങാനം അല്‍ഫോന്‍സാ നഗറിലാണ് മിഷന്‍ലീഗ് സംഘടന ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്.
